ലൂവർ അബൂദബിയിൽ മന്ത്രിസഭ യോഗം ചേർന്നു
text_fieldsഅബൂദബി: ലൂവർ അബൂദബിയിൽ യു.എ.ഇ മന്ത്രിസഭ തിങ്കളാഴ്ച യോഗം ചേർന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിലായിരുന്നു യോഗം. കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന പ്രധാന സാംസ്കാരിക കേന്ദ്രമായ ലൂവർ അബൂദബിയിലെ മന്ത്രിസഭാ യോഗത്തിലാണ് താൻ അധ്യക്ഷത വഹിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. സംഭാഷണത്തിനും സാംസ്കാരിക സഖ്യത്തിനും വേണ്ടിയുള്ള, സംഘട്ടനങ്ങളോ സംഘർഷങ്ങളോ ഇല്ലാത്ത ഒരു പുതിയ കാഴ്ചപ്പാട് നമ്മുടെ തലസ്ഥാനത്തുനിന്ന്, പ്രകാശമാന അബൂദബിയുടെ തലസ്ഥാത്തുനിന്ന് അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാൽപത്തിയാറാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർക്കും ജനങ്ങൾക്കും മന്ത്രിസഭ അഭിനന്ദനമറിയിച്ചു. ‘ഞങ്ങൾ രാഷ്ട്ര സ്ഥാപകരെ ആദരിക്കുകയും വരും തലമുറക്കായി കൂടുതൽ മനോഹരമായ ഭാവിയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നു.’ യോഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
