നോളജ് വകുപ്പ് പ്രതിനിധി സംഘത്തെ സ്വീകരിച്ച് റാക് ആഭ്യന്തര മന്ത്രാലയം
text_fieldsറാക് നോളജ് വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സ്റ്റീവ് റെയ്സിഗിയും പ്രതിനിധി സംഘവും റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമിയും റാക് പൊലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു
റാസല്‍ഖൈമ: റാക് നോളജ് വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സ്റ്റീവ് റെയ്സിഗിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ച് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി. യു.എ.ഇയുടെ ‘സാമൂഹിക വര്‍ഷാചാരണ’ത്തോടനുബന്ധിച്ച് നൂതന പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റാക് പൊലീസും റാക് നോളജ് ഡിപ്പാര്‍ട്ട്മെന്റും സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്ന് അധികൃതര്‍ പറഞ്ഞു.
യു.എ.ഇ സർക്കാറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് വിജ്ഞാന നവീകരണത്തിലും ഗവേഷണത്തിനും പിന്തുണ നല്‍കേണ്ടതുണ്ടെന്ന് അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. റാക് നോളജ് ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമായ വിദ്യാഭ്യാസ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് നൂതന പദ്ധതികള്‍ ആരംഭിക്കുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം തുടര്‍ന്നു. റാക് പൊലീസുമായുള്ള സഹകരണം എമിറേറ്റിലെ സുരക്ഷാ പദ്ധതികളുടെ വികസനത്തിനും നവീകരണത്തിനും ഫലപ്രദമായ സംഭാവന നല്‍കുമെന്ന് ഡോ. സ്റ്റീവ് റെയ്സിഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

