അല്‍ദൈത്ത് സൈക്കിള്‍-1 സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സേവനങ്ങള്‍ പരിചയപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
text_fieldsറാസല്‍ഖൈമ: സമൂഹ സുരക്ഷയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും വിവിധ തൊഴിലുകളെക്കുറിച്ച വിവരങ്ങളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി റാക് പൊലീസ്. അല്‍ദൈത്ത് സൈക്കിള്‍-1 സ്കൂളില്‍ സംഘടിപ്പിച്ച ‘സ്കൂള്‍ കരിയര്‍ വീക്ക്’ പരിപാടിയില്‍ ട്രാഫിക് അവയര്‍നെസ് മീഡിയ വിഭാഗം മേധാവി ക്യാപ്റ്റന്‍ മുഹമ്മദ് റാഷിദ് ബിന്‍ തുര്‍ക്കി അല്‍ഷഹി ചടങ്ങിന് നേതൃത്വം നല്‍കി.
‘ട്രാഫിക് പൊലീസുകാരന്‍റെ ചുമതലകള്‍’ എന്ന വിഷയത്തില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുവായ ഉത്തരവാദിത്വങ്ങളും ട്രാഫിക് പൊലീസുകാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. റോഡുകളിലെ സുരക്ഷയും ക്രമസാധാനവും ഉറപ്പാക്കുന്നതില്‍ ട്രാഫിക് പൊലീസിന്‍റെ പങ്ക്, വാഹന-റോഡ് ഉപയോക്താക്കള്‍ക്ക് ആവശ്യമായ സഹായവും മാര്‍ഗനിർദേശവും നല്‍കുന്നതിലൂടെ സുഗമമായ ഗതാഗതവും റോഡ് സുരക്ഷയും നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിവരിച്ചു. സമൂഹത്തില്‍ ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുകയെന്ന യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ലക്ഷ്യം മുൻനിർത്തിയാണ് പ്രചാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ട്രാഫിക് പട്രോള്‍ വാഹനങ്ങള്‍ പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അവയുടെ ആന്തരിക സംവിധാനങ്ങളും പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

