ആഭ്യന്തര മന്ത്രാലയം എക്സലന്‍സ് അവാര്‍ഡ് വിതരണം
text_fieldsറാസല്‍ഖൈമയില്‍ നടന്ന മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ്
റാസല്‍ഖൈമ: ഏഴാമത് മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണംചെയ്ത് റാക് പൊലീസ്. ഗുണനിലവാരത്തിന്റെയും കാര്യക്ഷമതയുടെയും നിലവാരമനുസരിച്ച് സേവനം നല്കുന്നതിൽ നേട്ടം കൈവരിച്ച സ്ഥാപനങ്ങള്‍, മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരാണ് ഏഴാമത് ആഭ്യന്തര മന്ത്രാലയം അവാര്‍ഡുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി, വകുപ്പ് ഡയറക്ടര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികവിന്റെ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് പ്രചോദാത്മക പരിപാടികളിലുള്പ്പെടുന്നതാണ് അവാര്‍ഡ് വിതരണമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. അവാര്‍ഡ് ജേതാക്കള്‍ക്ക് തുടര്‍ച്ചയായ വിജയം ആശംസിച്ച അലി അബ്ദുല്ല വികസനത്തിന്റെയും മികവിന്റെയും വിജയയാത്രക്ക് സംയുക്ത പരിശ്രമങ്ങള്‍ തുടരണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

