നയതന്ത്ര കെട്ടിടങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsദുബൈ: അന്താരാഷ്ട്ര നിയമങ്ങളും നയതന്ത്രപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങളും അനുസരിച്ച് സിവിലിയൻ, ഡിപ്ലോമാറ്റിക് കെട്ടിടങ്ങളും എംബസി ജീവനക്കാരുടെ ആസ്ഥാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യുെക്രയ്ൻ തലസ്ഥാനമായ കീവിൽ ഷെല്ലിങ്ങിനിടെ ഖത്തർ എംബസി കെട്ടിടത്തിന് കേടുപാട് സംഭവിച്ച പശ്ചാത്തലത്തിലാണ് പ്രസ്താവന. യുക്രെയ്നിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനുള്ള ശ്രമങ്ങൾക്ക് യു.എ.ഇ പ്രതിബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാനുഷിക സാഹചര്യവും ജനങ്ങളുടെ പ്രയാസവും പരിഗണിച്ച് നയതന്ത്രം, സംവാദം, സംഘർഷം ലഘൂകരിക്കൽ എന്നിവക്ക് പ്രസ്താവന ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

