വിദേശകാര്യ മന്ത്രാലയം: അറ്റസ്റ്റേഷൻ ഇനി ഓൺലൈൻ
text_fieldsദുബൈ: യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും. യു.എ.ഇയിലെ എല്ലാ ഉപഭോക്താക്കൾക്കും സേവനം ലഭിക്കും. വിദ്യാഭ്യാസ, വിവാഹ, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വ്യക്തിഗത രേഖകളും ലൈസൻസുകളും ഇൻവോയ്‌സുകളും പോലുള്ള ഔദ്യോഗിക രേഖകളും മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റ് ചെയ്യാറുണ്ട്. ജോലി, വിസ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഇവ ആശ്യമായിവരുന്നത്.
അതേസമയം, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും 80044444 എന്ന നമ്പറിൽ വിളിച്ചാൽ അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കുന്ന സൗകര്യവുമുണ്ട്. വ്യക്തികൾക്കും ബിസിനസുകൾക്കും ആവശ്യമായ അറ്റസ്റ്റേഷന് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ 'സർവിസസ് ഫോർ ഇൻഡിവിജ്വൽസ്' എന്നും 'സർവിസസ് ഫോർ ബിസിനസ്' എന്നും രണ്ടു കാറ്റഗറികളുണ്ട്. ഇതിൽ ആവശ്യമായത് സെലക്ട് ചെയ്താൽ സേവനങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

