Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ നിയാദി അടക്കം...

അൽ നിയാദി അടക്കം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
സ​ഹ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ  സാ​യി​ദി​നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദി​നു​മൊ​പ്പം
cancel
camera_alt

സ​ഹ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ

സാ​യി​ദി​നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദി​നു​മൊ​പ്പം

ദു​ബൈ: പു​തു​താ​യി നി​യ​മി​ത​രാ​യ യു.​എ.​ഇ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി അ​ട​ക്ക​മു​ള്ള​വ​രാ​ണ്​ അ​ബൂ​ദ​ബി അ​ൽ ബ​ഹ്​​ർ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും മ​റ്റു മ​ന്ത്രി​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി യു​വ​ജ​ന​കാ​ര്യ സ​ഹ മ​ന്ത്രി​യാ​യാ​ണ് നി​യ​മി​ത​നാ​യ​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന, പ​രി​സ്ഥി​തി മ​ന്ത്രി​യാ​യി ഡോ. ​അം​ന അ​ൽ ശം​സി, പ്ര​തി​രോ​ധ കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി മു​ഹ​മ്മ​ദ്​ ഫ​സ​ൽ അ​ൽ മ​സ്​​റൂ​യി എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.രാ​ജ്യ​ത്തി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മ​ഗ്ര വി​ക​സ​ന​നേ​ട്ട​ങ്ങ​ളു​ടെ സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പൗ​ര​ന്മാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കൊ​ത്ത് മു​ന്നേ​റു​ന്ന​തി​നും പു​തി​യ മ​ന്ത്രി​മാ​ർ വി​ജ​യി​ക്ക​ട്ടെ​യെ​ന്ന് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ശം​സി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ആ​ത്മാ​ർ​ഥ​ത​യോ​ടും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടും കൂ​ടി ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ച മു​ൻ മ​ന്ത്രി​മാ​രു​ടെ ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsministersoath
News Summary - Ministers including Al Niadi took oath
Next Story