ശബരിമല മോഷണം; എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും -മന്ത്രി പി. രാജീവ്
text_fieldsവ്യവസായ മന്ത്രി പി. രാജീവ് ഷാർജയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
ഷാർജ: ശബരിമല സ്വർണ മോഷണത്തിൽ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നിലവിൽ കേസന്വേഷിക്കുന്നത് ഹൈകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ്. എന്നാൽ, അതിനേക്കാൾ പ്രതിപക്ഷത്തിന് വിശ്വാസം അവരുടെ അഖിലേന്ത്യ നേതൃത്വം കുറ്റപ്പെടുത്തുന്ന സി.ബി.ഐ ആണ്.
സ്വന്തം കേന്ദ്ര നേതൃത്വം വിമർശിക്കുന്ന സി.ബി.ഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്ന കോൺഗ്രസിന്റെ ആവശ്യത്തിൽ വൈരുധ്യമുണ്ട്. ആര് തെറ്റുചെയ്താലും അവരെ സംരക്ഷിക്കുന്ന ഒരുനിലപാടും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശരിയായ നിലയിലുള്ള അന്വേഷണമാണ് കേസിൽ മുന്നോട്ടുപോകുന്നത്.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ നിക്ഷേപ വാഗ്ദാനങ്ങളിൽ 24 ശതമാനവും നിർമാണഘട്ടത്തിൽ എത്തിയെന്നും മന്ത്രി പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

