Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ന്ത്രി എ​സ്.​...

മ​ന്ത്രി എ​സ്.​ ജ​യ്​​ശ​ങ്ക​ർ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
മ​ന്ത്രി എ​സ്.​ ജ​യ്​​ശ​ങ്ക​ർ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ.​എ​സ്.​ ജ​യ്​​ശ​ങ്ക​ർ, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യി​ൽ

ദു​ബൈ: യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ.​എ​സ്. ജ​യ്​​ശ​ങ്ക​ർ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ച​ർ​ച്ച​യി​ൽ ഇ​രു​രാ​ജ്യ​വും ത​മ്മി​ലെ ന​യ​ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ സം​സാ​രി​ച്ചു. പ്ര​ദേ​ശി​ക​വും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള​തു​മാ​യ വി​വി​ധ സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. വി​വി​ധ കാ​ര്യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ത്തി​െൻറ​യും യോ​ജി​ച്ച നീ​ക്ക​ത്തി​ന്​ ധാ​ര​ണ​യി​ലെ​ത്തി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദേ​ശം ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ കൈ​മാ​റി. യു.​എ.​ഇ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ കൂ​ടു​ത​ൽ പ​രോ​ഗ​തി​യു​മു​ണ്ടാ​ക​​ട്ടെ​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ച​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി റി​​​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​ന്ത്യ​ൻ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും വി​ക​സ​ന​വു​മു​ണ്ടാ​ക​​ട്ടെ​യെ​ന്ന സ​ന്ദേ​ശം ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കൈ​മാ​റി.

യു.​എ.​ഇ​യി​ലെ സ​ന്ദ​ർ​ശ​നം വി​ജ​യ​ക​ര​മാ​ക​​ട്ടെ​യെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ​എ​സ്. ജ​യ്​​ശ​ങ്ക​റി​ന്​ ആ​ശം​സ നേ​ർ​ന്നു. ഇ​രു രാ​ജ്യ​വും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​െൻറ മാ​ർ​ഗ​നി​ർ​ദേ​ശം വി​ല​മ​തി​ക്കു​ന്ന​താ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ശേ​ഷം ഡോ. ​ജ​യ്​​ശ​ങ്ക​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ച​ർ​ച്ച​യി​ൽ അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്​​സ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ത​ഹ്​​നൂ​ൻ ആ​ൽ ന​ഹ്​​യാ​ൻ, സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ലി ബി​ൻ ഹ​മ​ദ് അ​ൽ ഷം​സി, മ​റ്റ്​ അ​ബൂ​ദ​ബി ​എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ​യി​ലെ​ത്തി​യ ഡോ. ​ജ​യ്​​ശ​ങ്ക​ർ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച ദു​ബൈ​യി​ൽ എ​ക്​​സ്​​പോ ന​ഗ​രി​യി​ലെ ഇ​ന്ത്യ​യു​ടെ​യും യു.​എ.​ഇ​യു​ടെ​യും പ​വി​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed bin Zayed
News Summary - Minister A.S. Jaishankar also meeting Sheikh Mohammed bin Zayed
Next Story