Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമി​നി ഫു​ട്ബാ​ള്‍...

മി​നി ഫു​ട്ബാ​ള്‍ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്ക് പ്രൗ​ഢ തു​ട​ക്കം

text_fields
bookmark_border
മി​നി ഫു​ട്ബാ​ള്‍ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്​
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ആ​രം​ഭി​ച്ച മി​നി ഫു​ട്ബാ​ള്‍ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്​

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ ആ​ദ്യ​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ‘വേ​ള്‍ഡ് മി​നി ഫു​ട്ബാ​ള്‍ 2023’ന് (​ഡ​ബ്ല്യു.​എം.​എ​ഫ്) റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡി​ല്‍ പ്രൗ​ഢ തു​ട​ക്കം. സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി, സ്പെ​യി​ന്‍ ഫു​ട്ബാ​ള്‍ താ​രം ആ​ന്ദ്രെ ഇ​നി​യേ​സ്റ്റ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി മി​നി ഫു​ട്ബാ​ള്‍ ലോ​ക ക​പ്പ് മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​യ​ത്. കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ഭാ​ഷാ-​അ​തി​ര്‍ത്തി​ക​ള്‍ക്ക് അ​തീ​ത​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ശൈ​ഖ് സ​ഊ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​വ വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​വ​രെ ഒ​ന്നി​പ്പി​ക്കു​ന്നു. ആ​ഗോ​ള മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ല്‍ റാ​സ​ല്‍ഖൈ​മ അ​ഭി​മാ​നം​കൊ​ള്ളു​ന്നു. എ​ല്ലാ​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​യി റാ​സ​ല്‍ഖൈ​മ​യെ പ​രി​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ശൈ​ഖ് സ​ഊ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ക്കു​ശേ​ഷം ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി യു.​എ.​ഇ പ്ര​ഥ​മ വി​ജ​യം നേ​ടി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​പ്പാ​ന്‍, സെ​ര്‍ബി​യ, ഈ​ജി​പ്ത്, യു​ക്രെ​യ്ന്‍, റു​മേ​നി​യ, ക​സാ​ഖ്സ്താ​ന്‍, മെ​ക്സി​കോ, ജോ​ര്‍ജി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ യ​ഥാ​ക്ര​മം ഒ​മാ​ന്‍, ലി​ബി​യ, കു​വൈ​ത്ത്, അ​ൽ​ജീ​രി​യ, സു​ഡാ​ന്‍, ഘാ​ന, ഗ്വോ​ട്ടി​മ​ല, ഐ​ര്‍ല​ൻ​ഡ് ടീ​മു​ക​ളോ​ട് ഏ​റ്റു​മു​ട്ടി പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ വി​ജ​യി​ച്ചു. നാ​ല് ടീ​മു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന എ​ട്ട് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് 32 ലോ​ക രാ​ജ്യ​ങ്ങ​ള്‍ പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്.

ഓ​രോ ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ട് ടീ​മു​ക​ള്‍ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കും. നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ല്‍ ടീ​മു​ക​ള്‍ റൗ​ണ്ട് ഓ​ഫ് 16, ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍, സെ​മി​ഫൈ​ന​ല്‍ എ​ന്നി​വ​യി​ല്‍ മാ​റ്റു​ര​ക്കും.

ന​വം​ബ​ര്‍ നാ​ലി​നാ​ണ് ഫൈ​ന​ല്‍ മ​ത്സ​രം. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ് മൂ​വി​ന്‍ പി​ക്ക് ഹോ​ട്ട​ലി​ന് എ​തി​ര്‍വ​ശം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ കാ​ണു​ന്ന​തി​ന് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. https://visitrasalkhaimah.com/minifootball/ വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ച് എ​ന്‍ട്രി പാ​സ് നേ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEMini Football World Cup
News Summary - Mini Football World Cup started
Next Story