Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​തു ഗ​താ​ഗ​തം...

പൊ​തു ഗ​താ​ഗ​തം പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​ൻ അ​ബൂ​ദ​ബി​യി​ൽ പു​തി​യ മി​നി ബ​സു​ക​ൾ

text_fields
bookmark_border
പൊ​തു ഗ​താ​ഗ​തം പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​ൻ  അ​ബൂ​ദ​ബി​യി​ൽ പു​തി​യ മി​നി ബ​സു​ക​ൾ
cancel

അ​ബൂ​ദ​ബി : ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ടോ​ൾ ഗേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി ​നു​മു​മ്പ് പൊ​തു​ഗ​താ​ഗ​ത ബ​സ് സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ താ​മ​സ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന് ന​തി​നാ​യി നാ​ൽ​പ​ത് മി​നി​ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്നു. ടോ​ൾ​ഗേ​റ്റ് പ്രാ​ബ​ല്യ​ത്തി​ലാ​വു മു​മ്പ് പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​സു​ക​ൾ അ​ബൂ​ദ​ബി പൊ​തു​ഗ​താ​ഗ​ത നെ​റ്റ്‌​വ​ർ​ക്കി​െ​ൻ​റ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ ക്കും.

ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ ജ​ന​സം​ഖ്യ​യു​ടെ നാ​ലു മു​ത​ൽ 11 ശ​ത​മാ​നം വ​രെ ജ​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​എ​ണ്ണ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ല​ക്ഷ്യ​മി​ട്ടാ​ണ് 40 മി​നി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ക. 25 യാ​ത്ര​ക്കാ​ർ​ക്ക് ഓ​രോ ബ​സു​ക​ളി​ലും സ​ഞ്ച​രി​ക്കാ​നാ​വും. പ​രി​സ്ഥി​തി സൗ​ഹൃ​ദ മി​നി​ബ​സു​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ റൂ​ട്ടു​ക​ളി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

വ​ലി​യ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ട​താ​യും പ​ല​പ്പോ​ഴും വ​ലി​യ ബ​സി​ൽ ഒ​ന്നോ ര​ണ്ടോ യാ​ത്ര​ക്കാ​രെ മാ​ത്രം കാ​ണു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് മി​നി ബ​സ് സ​ർ​വീ​സു​ക​ൾ നി​ര​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് പ​ബ്ലി​ക് ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ആ​ർ​തീ​ക് അ​ൽ മ​സ്​​റൂ​ഇ അ​റി​യി​ച്ചു. ബ​സു​ക​ളു​ടെ വ​ലി​പ്പം കു​റ​യു​ന്ന​ത് വാ​ഹ​നം പു​റ​പ്പെ​ടു​ന്ന​തു മു​ത​ൽ സ​ർ​വീ​സ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തും നേ​ട്ട​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പു​തി​യ മി​നി​ബ​സു​ക​ളി​ൽ 25 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വാ​ഹ​ന​ത്തി​ൽ വീ​ൽ​ചെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ്ര​വേ​ശ​ന സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.സ്റ്റാ​ൻ​ഡേ​ർ​ഡ് മോ​ഡ​ലു​ക​ളേ​ക്കാ​ൾ വ​ള​രെ കു​റ​ഞ്ഞ ​േതാ​തി​ൽ കാ​ർ​ബ​ൺ മോ​ണോ​ക്‌​സൈ​ഡ് അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​സ​ര​ണം ചെ​യ്യു​ന്ന​ത് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ത​ട​യും. യൂ​റോ 6 എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ഞ്ചി​നി​ലാ​ണ് മി​നി ബ​സു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​ക്കാ​ൻ വ​ള​രെ സ​ഹാ​യി​ക്കു​മെ​ന്നും അ​ൽ മ​സ്​​റൂ​ഇ ചൂ​ണ്ടി​ക്കാ​ട്ടി. ടോ​ൾ ഗേ​റ്റു​ക​ൾ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തി​നു നാ​ല് ദി​വ​സം മു​മ്പ് ഒ​ക്ടോ​ബ​ർ 11ന് ​പ​രി​സ്ഥി​തി സൗ​ഹൃ​ദ മി​നി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. 4 ദി​ർ​ഹം ടോ​ൾ നി​ര​ക്ക് ന​ൽ​കാ​തി​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന താ​മ​സ​ക്കാ​ർ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന അ​വ​സ​ര​മാ​ണ് 27 പു​തി​യ ബ​സു​ക​ളു​ടെ സേ​വ​നം. 2023ഓ​ടെ അ​ബു​ദാ​ബി ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ ബൃ​ഹ​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്.

യു.​എ.​ഇ​യു​ടെ പ്ര​ധാ​ന സ്ഥ​ല​ത്തെ അ​ബു​ദാ​ബി ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന നാ​ലു പാ​ല​ങ്ങ​ളി​ലാ​ണ് ടോ​ൾ​ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​ൽ ഐ​നി​ലേ​ക്ക് 20 ബ​സു​ക​ൾ കൂ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ഐ.​ടി.​സി പ​ദ്ധ​തി​യി​ടു​ന്നു. അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നും പു​തി​യ സൗ​ക​ര്യം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmini bus
News Summary - mini bus-uae-gulf news
Next Story