മൈൻഡ് ഇറ്റ്; മനസ് കീഴടക്കി കേദാർ
text_fieldsദുബൈ: മനസിെൻറ പൂട്ട് തുറക്കാൻ അത്രയൊന്നും ബുദ്ധിമുേട്ടണ്ടെന്ന് കാണിച്ചു തരികയായിരുന്നു കേദാറിെൻറ ‘െമെൻഡ് ഇറ്റ്’ ഷോ. വേദിയിലേക്ക് വിളിച്ച ദമ്പതികളെ ഹിപ്നോട്ടം വഴി നിയന്ത്രണത്തിലാക്കിയ കേദാർ ഭർത്താവിെൻറ ദേഹത്ത് െതാട്ടപ്പോൾ അതേ അനുഭവം ഭാര്യക്കുമുണ്ടാകുന്നത് കണ്ട് സദസ് ഞെട്ടി. സദസിൽ നിന്ന് കയറിവന്ന ഒരാൾ മനസിൽ കണ്ട എ.ടി.എം. പിൻ നമ്പർ കേദാർ വായിച്ചെടുത്തത് കണ്ട് ജനം വീണ്ടും െഞട്ടി. സ്റ്റീൽ സ്പൂൺ വെറും നോട്ടംകൊണ്ട് വളച്ച് സകലമാന കരുത്തൻമാരെയും അദ്ദേഹം വെല്ലുവിളിക്കുകയും െചയ്തു.
ജനപ്രിയ മെൻറലിസ്റ്റ് എന്നതിനപ്പുറം കേദാർനാഥ് പാരുലേകർ വ്യത്യസ്ത കലാരൂപങ്ങളിൽ കഴിവ് തെളിയിച്ച കലാകാരൻ കൂടിയാണ്. 1986ൽ മജീഷ്യനായി തെൻറ കരിയർ തുടങ്ങിയ കേദാർ മുംബൈയിൽ നടന്ന മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 1997ൽ വെൻട്രിലോക്വിസത്തിൽ അന്താരാഷ്ട്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനേതാവ് കൂടിയായ കേദാർ നിരവധി നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ടു. അറിയപ്പെടുന്ന മറാത്തി കവിയും ഗാനരചയിതാവും കൂടിയാണ് ഇദ്ദേഹം. മറാത്തി ചലച്ചിത്രങ്ങൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
