മിടുക്കൻ മിലോ പഠിപ്പിക്കും...
text_fieldsദുബൈ: ഒാട്ടിസമുള്ള കുട്ടികളുടെ അധ്യയനം എളുപ്പമുള്ളതാക്കാൻ റൊബോട്ട്. മിലോ എന്ന് പേരിട്ട ഒാമനത്തം തുളുമ്പുന്ന യന്ത്രമനുഷ്യക്കുട്ടനാണ് കുട്ടികളുടെ കൂട്ടുകാരനായി എത്തുന്നത്. അധ്യാപകർ കുട്ടികളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശബ്ദവും ഭാവവും മുഖേന മറുപടി നൽകാനാവും വിധമാണ് ഇവെൻറ സംവിധാനം. മിലോ സന്തോഷം തോന്നുേമ്പാൾ എന്താണു ചെയ്യുക എന്നു ചോദിച്ചാൽ അവൻ ചിരിച്ചു കാണിക്കും.
ദേഷ്യം, സങ്കടം, വേദന തുടങ്ങിയ ഭാവങ്ങളെല്ലാം പറഞ്ഞു തരും. മറ്റെന്തു വിഷയമാണെങ്കിലും പ്രോഗ്രാം ചെയ്യാനുമാവും. കുട്ടികൾക്ക് കളിക്കും പോലെ പഠനം നടത്താനാവും. നെതർലൻറ്സിലെ ബ്ലൂ ഒാഷ്യൻ റോബോട്ടിക്സ് രൂപം നൽകിയ മിലോ നാലു വർഷമായി യൂറോപ്യൻ രാജ്യങ്ങളിൽ പഠനത്തിന് ഉപയോഗിക്കുന്നുണ്ട്. സംഗതി ഉഷാറാണെങ്കിലും ഇന്ത്യപോലുള്ള രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്ക് എളുപ്പം താങ്ങാനാവാത്ത വിലയാണ്. റോബോട്ടിെൻറ സോഫ്റ്റ്വെയർ, വർക്ഷോപ്പുകൾ, സിലബസ് എന്നിവയെല്ലാം ചേർന്ന് എട്ടു ലക്ഷത്തോളം രൂപ വിലവരും.കുറഞ്ഞ ചിലവിൽ മിലോയുെട ഇന്ത്യൻ പതിപ്പ് തയ്യാറാക്കാൻ സ്റ്റാർട്ട്അപ്പുകൾക്കും യുവ പ്രതിഭകൾക്കും പിന്തുണ നൽകാനായാൽ ഏറെ ഗുണകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
