സൈനിക പരിശീലനം; താമസക്കാര്ക്ക് മുന്നറിയിപ്പ്
text_fieldsഅബൂദബി: സൈനിക പരിശീലനത്തെ തുടര്ന്ന് അല് സമീഹ് മേഖലയില് വരും ദിവസങ്ങളില് വന്തോതിലുള്ള ശബ്ദം കേള്ക്കുമെന്ന് താമസക്കാര്ക്ക് മുന്നറിയിപ്പ് നല്കി പ്രതിരോധ മന്ത്രാലയം. നവംബര് 12ന് തുടങ്ങിയ സൈനിക പരിശീലനം ഡിസംബര് മൂന്നിനാണ് സമാപിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
സുരക്ഷ കണക്കിലെടുത്ത് സൈനിക പരിശീലനം നടക്കുന്ന പ്രദേശത്തുനിന്ന് അകലം പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ പരിപാടിയുടെ വിജയത്തിനു നല്കുന്ന പിന്തുണക്കും സഹകരണത്തിനും ആത്മാര്ഥമായ നന്ദി അറിയിക്കുന്നുവെന്നും എക്സില് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
