മിലിട്ടറി കോളജ് ബിരുദദാനം : ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പങ്കെടുത്തു
text_fieldsഅബൂദബി: അൽഐനിലെ സായിദ് ടൂ മിലിട്ടറി കോളജിൽ ഉദ്യോഗസ്ഥർക്കായി നടന്ന ബിരുദദാനച ്ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പങ്കെടുത്തു. യു.എ.ഇ സായുധസേന ജനറൽ കമാൻഡ് സംഘടിപ്പിച്ച ചടങ്ങിൽ ബിരുദധാരികൾ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ ചൊല്ലി. കോളജ് അധിപൻ ബ്രിഗേഡിയർ ജനറൽ ആമിർ മുഹമ്മദ് അൽ നിയാദി ആമുഖ പ്രസംഗം നടത്തി.
മികച്ച എട്ടു വിദ്യാർഥികളെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആദരിച്ചു. പരിശീലനം, ഫിറ്റ്നസ്, വിവിധ സൈനിക കഴിവുകൾ എന്നിവയിൽ മികവുപുലർത്തിയ സൈനികരെ അഭിനന്ദിച്ചു. അൽഐൻ മേഖലയിലെ അബൂദബി റൂളേഴ്സ് പ്രതിനിധി ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, കോളജ് ഓഫ് കമാൻഡർ ലെഫ്റ്റനൻറ് ജനറൽ ഹമദ് മുഹമ്മദ് ഥാനി അൽ റുമൈതി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
