നബിദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഅബൂദബി: വിശ്വാസത്തിന്റെ പൂർണത പ്രവാചക സ്നേഹത്തിലാണെന്നും റബീഉൽ അവ്വലിന്റെ ആരവങ്ങളടങ്ങുന്നതോടെ വെറുപ്പും വിദ്വേഷവും ഇല്ലാത്ത മനസ്സിനുടമകളായിമാറണമെന്നും ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ ഓർമപ്പെടുത്തി. തൃശൂർ പെരിഞ്ഞനം ജാമിഅ മഹ്മൂദിയ അബൂദബി ചാപ്റ്റർ ഐ.സി.എഫ് ഹാളിൽ സംഘടിപ്പിച്ച മീലാദാഘോഷത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹാഫിള് സുഹൈറിന്റെ നേതൃത്വത്തിൽ ബുർദ ആലാപനം, മൗലിദ് മജ്ലിസ്, മദഹ് ഗാനാലാപനം എന്നിവയും നടന്നു. ഐ.സി.എഫ് റീജനൽ പ്രസിഡന്റ് ഹംസ അഹ്സനി വയനാട് ഉദ്ഘാടനം ചെയ്തു. ഡോ. ഉനൈസ് അൽബക്രി ആശംസ നേർന്നു. അബൂബക്കർ കൗസർ സഖാഫി പന്നൂർ, അയ്യൂബ് ഹാജി കൽപകഞ്ചേരി, യാസീൻ തങ്ങൾ, കുഞ്ഞിമുഹമ്മദ് കാവപ്പുര, അബ്ദുന്നാസർ ശാമിൽ ഇർഫാനി കാടാമ്പുഴ, ഹംസ മദനി, അമീറുദ്ദീൻ സഖാഫി, ഹനീഫ ഹാജി തിരുവത്ര, സിദ്ദീഖ് അൻവരി, അബ്ദുസലാം ഇർഫാനി കുനിയിൽ, ഇബ്രാഹീം പൊൻമുണ്ടം എസ്.എം കടവല്ലൂർ, ശാഫി പട്ടുവം, അബ്ദുറസാഖ് കൊച്ചന്നൂർ, മുഹമ്മദുണ്ണി ഹാജി, ലത്തീഫ് ഹാജി തിരുവത്ര, അഖ്ലാഖ് ചൊക്ലി എന്നിവർ സംബന്ധിച്ചു. സൈതലവി സൈനി, ഷൗകത്ത് വെൺമനാട്, ഹബീബ് പടിയത്ത്, ആഷിഫ് മൂന്നുപീടിക, മുബാറക് കരയാമുട്ടം നേതൃത്വം നൽകി. യു.കെ.എം ബഷീർ പത്തായക്കാട് സ്വാഗതവും അക്ബർ വഴിയമ്പലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

