മീലാദ് ആഘോഷം സംഘടിപ്പിച്ചു
text_fieldsഷാർജ അൽ നഹ്ദയിലെ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ കീഴിലുള്ള മദ്റസ
വിദ്യാർഥികളുടെ മീലാദ് ആഘോഷത്തിൽനിന്ന്
ഷാർജ: അൽ നഹ്ദയിലെ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ കീഴിലുള്ള മദ്റസ വിദ്യാർഥികളുടെ ഈ വർഷത്തെ മീലാദ് ആഘോഷം ‘റബീഹ് 24’ നെസ്റ്റോ മിയ മാളിൽ സംഘടിപ്പിച്ചു. വൈകീട്ട് ആരംഭിച്ച ചടങ്ങിൽ കുട്ടികളുടെ കലാപരിപാടികൾ, ദഫ് മുട്ട് പ്രദർശനം എന്നിവ അരങ്ങേറി. അബ്ദുൽ ബാരി വാഫിയുടെ അധ്യക്ഷതയിൽ ചെയർമാൻ ശരീഫ് ഹദ്ദാദ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ വഹീദ് ദാരിമി പരിപാടികൾ നിയന്ത്രിച്ചു. മുജീബ് ചിത്താരി, നവാസ് മടക്കര, സുഹൈൽ വളപട്ടണം, ജബ്ബാർ മടക്കര, ജാബിർ ഹുദവി, മുഹമ്മദ് കുഞ്ഞി കുളത്തിങ്കൽ എന്നിവർ ആശംസനേർന്നു. മദ്റസയുടെ മുഖ്യ രക്ഷാധികാരി മജീദ് ഹാജി കുറ്റിക്കോലിനുള്ള ആദരം എസ്.കെ.എസ്.എഫ് ഷാർജ സ്റ്റേറ്റ് പ്രസിഡന്റ് ഷാഫി മാസ്റ്റർ കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

