ഹലാൽ ഉൽപന്ന പ്രദർശനവുമായി മിഹാസ്
text_fieldsദുബൈ: ഹലാൽ ഉൽപന്നങ്ങളുടെ ലോകത്തെ ഏറ്റവും വലിയ പ്രദർശനത്തിന് ദുബൈ വേദിയാകുന്നു. നവംബർ 18 മുതൽ 20 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മിഡിലീസ്റ്റ് ഓർഗാനിക് ആൻഡ് നാച്വറൽ പ്രോഡക്ട് എക്സ്പോയോട് അനുബന്ധിച്ചാണ് മലേഷ്യൻ ഇന്റർനാഷനൽ ഹലാൽ ഷോക്കേസ് (എം.ഐ.എച്ച്.എ.എസ്) ഹലാൽ ഉൽപന്നങ്ങളുടെ വിപുല പ്രദർശനം സംഘടിപ്പിക്കുന്നത്.
മിഹാസ്@ദുബൈ എന്ന പേരിലാണ് പ്രദർശനം. മലേഷ്യൻ എക്സ്റ്റേണൽ ട്രേഡ് ഡെവലപ്മെന്റ് കോർപറേഷൻ (എം.എ.ടി.ആർ.എ.ഡി.ഇ) ചെയർമാൻ റീസാൽ മെറിക്കാൻ നൈന മെറിക്കാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹലാൽ ഉൽപന്ന പ്രദർശന രംഗത്ത് ആഗോള വിപണനകേന്ദ്രമായി യു.എ.ഇ മാറുന്നതിനിടയിലാണ് പ്രദർശനത്തിന് മിഹാസ് വേദിയൊരുക്കുന്നത്.
അന്താരാഷ്ട്ര ഹലാൽ ഉൽപന്ന വിപണന രംഗത്ത് മലേഷ്യയെ ഒരു പ്രമുഖ കേന്ദ്രമായി സ്ഥാപിക്കുന്നതിൽ പ്രദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ചെറുകിട, ഇടത്തരം സംരംഭകർക്ക് ഒരുമിച്ചു കൂടാനും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്താനുള്ള അവസരമൊരുക്കുന്നതിൽ മിഹാസ് വലിയ പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം മേഖലയിലുള്ള 150-200 പ്രദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.