സമ്മാനങ്ങളുമായി മിഹാദ് ട്രെയ്നിങ്
text_fieldsദുബൈ: ‘ഗൾഫ് മാധ്യമം എജുകഫെ’യിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങളൊരുക്കി മിഹാദ് ട്രെയ്നിങ്. 26 വർഷങ്ങളായി എ.സി.സി.എ, സി.എം.എ തുടങ്ങിയ പ്രഫഷനൽ അക്കൗണ്ടിങ് കോഴ്സുകൾ, ഡിസ്റ്റൻസ്, ഓൺലൈൻ എജുക്കേഷൻ വഴി അംഗീകൃത ഇന്ത്യൻ, അന്താരാഷ്ട്ര സർവകലാശലകളുടെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ, ബി.ഐ.എം ആൻഡ് കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവ നടത്തിവരുന്ന ‘മിഹാദ് ട്രെയ്നിങ്ങി’ന്റെ എജുകഫെയിലെ സ്റ്റാൾ സന്ദർശിക്കുന്നവർക്കാണ് സമ്മാനം നേടാൻ അവസരം. സ്റ്റാളിൽനിന്ന് ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് ലക്കി ഡ്രോ ബോക്സിൽ നിക്ഷേപിക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുക. ഒന്നാംസമ്മാനമായി സ്മാർട്ട് ഫോണും രണ്ടാം സമ്മാനമായി ടാബും മൂന്നാംസമ്മാനമായി ഇയർബഡുമാണ് നൽകുക.

