മിഡിലീസ്റ്റ് റീടെയ്ലേഴ്സ് അവാർഡ് : എം.എ. യൂസുഫലിക്കും എം.എ. അഷ്റഫ് അലിക്കും പുരസ്കാരം
text_fieldsമിഡിലീസ്റ്റ് റീെടയ്ലേഴ്സ് അവാർഡിെൻറ റീടെയിൽ ഐകൺ വിഷിനറി അവാർഡ് ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി ഡി.ടി.സി.എം സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈലിൽനിന്ന് ഏറ്റുവാങ്ങുന്നു
ദുബൈ: മിഡിലീസ്റ്റ് റീടെയ്ലേഴ്സ് പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ലുലു ഗ്രൂപ്പിന് രണ്ട് അവാർഡ്.ഈ വർഷത്തെ റീടെയിൽ ഐകൺ ലെജൻഡ്സ് പുരസ്കാരം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി നേടിയപ്പോൾ റീ ടെയിൽ ഐകൺ വിഷിനറി അവാർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി സ്വന്തമാക്കി. മേഖലയിലെ റീടെയിൽ വ്യാപാരത്തിന് നേതൃപരമായ പങ്കുവഹിച്ചതിന് മാജിദ് അൽ ഫുത്തൈം, മുഹമ്മദ് അൽ അബ്ബാർ, മുഹമ്മദ് അൽ ഷയ എന്നീ പ്രമുഖർക്കൊപ്പമാണ് യൂസുഫലിയെ അവാർഡിന് െതരഞ്ഞെടുത്തത്.
നാലു പതിറ്റാണ്ടായി ഹൈപർ മാർക്കറ്റ് ബിസിനസിൽ ആധുനീകരണം നടപ്പാക്കുകയും നൂതനാശയങ്ങൾ കൊണ്ടുവരുകയും ചെയ്തതിനാണ് അഷ്റഫ് അലിയെ ആദരിക്കുന്നത്.ജോയ് ആലുക്കാസ്, രേണുക ജഗ്തിയാനി, അബ്ദുൽ അസീസ് അൽ ഗുറൈർ, ടോണി ജഷൻമാൾ എന്നിവർക്കും പുരസ്കാരം ലഭിച്ചു.
ദുബൈ ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ് അലൈൻസ് ആൻഡ് പാർട്ണർഷിപ് (ഡി.ടി.സി.എം) സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈലിെൻറ നേതൃത്വത്തിലുള്ള ഉന്നത ജൂറിയാണ് പുരസ്കാര ജേതാക്കളെ െതരഞ്ഞെടുത്തത്.ദുബൈയിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

