എം.ഐ തങ്ങൾ അനുസ്മരണ ഉപന്യാസ രചന മത്സരം
text_fieldsദുബൈ: കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി നടത്തുന്ന എം.ഐ തങ്ങൾ അനുസ്മരണ ഉപന്യാസ രചന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ‘സമകാലിക ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം: പ്രസക്തിയും വെല്ലുവിളികളും’ എന്ന വിഷയത്തിൽ അഞ്ച് പേജിൽ കവിയാത്ത ഉപന്യാസം mitormmakmcc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ രണ്ടിന് മുമ്പ് അയക്കണം.
മലയാളത്തിൽ ടൈപ് ചെയ്ത് പി.ഡി.എഫ് അല്ലെങ്കിൽ വേർഡ് ഫയൽ രൂപത്തിലാണ് രചനകൾ അയക്കേണ്ടത്. നിലവിൽ യു.എ.ഇയിലുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ 12ന് നടക്കുന്ന എം.ഐ തങ്ങൾ അനുസ്മരണ സിമ്പോസിയത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0552799454, 0556952713.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

