ബഹുസ്വരതയുടെ ആഘോഷമാണ് ഇന്ത്യന്‍ ദേശീയത- എം.ജി.രാധാകൃഷ്ണന്‍
text_fieldsദുബൈ: വൈവിധ്യം നിറഞ്ഞതും ബഹുസ്വരതയില്‍ അധിഷ്ഠിതവുമായ ഇന്ത്യയുടെ ദേശീയതയുടെയും പൈതൃകത്തിന്‍െറയും ആഘോഷമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ പരിപാടിയെന്ന് ചാനലിന്‍െറ എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നതും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമായ പ്രത്യേക തരം ദേശീയതയല്ല ഇന്ത്യയുടേതെന്ന് ഊന്നിപ്പറയേണ്ട ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഈ കാമ്പയിനിന്‍െറ പ്രസക്തി വര്‍ധിച്ചതായി അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ത്യയെയും ദേശീയതയെയും ചരിത്രത്തെയും പാരമ്പര്യത്തെയുംകുറിച്ച് യുവതലമുറക്ക് യഥാര്‍ഥമായ അറിവ് പകരാനും അവരില്‍ അഭിമാന ബോധമുണ്ടാക്കാനും ഉദ്ദേശിച്ചാണ് അഞ്ചു വര്‍ഷം മുമ്പ് ‘ഏഷ്യനെറ്റ് ന്യൂസ്’‘പ്രൗഡ് ടു ബിആന്‍ ഇന്ത്യന്‍ ’ പരിപാടി ആവിഷ്കരിച്ചത്.
എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ ആഘോഷമാണ് ഇന്ത്യന്‍ ദേശീയത. അത് മഹത്തായ പൈതൃകമാണ്. ചുറ്റുമുള്ള രാജ്യങ്ങള്‍ സങ്കുചിത പാരമ്പര്യത്തിലേക്ക് മാറിയപ്പോള്‍ ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വഴിയാണ് തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യസമരത്തിലും പിന്നീട് രാഷ്ട്ര നിര്‍മാണത്തിലും എല്ലാവരും ഒന്നിച്ചുനിന്ന് രൂപപ്പെടുത്തിയ ദേശീയതയാണത്. സര്‍വാശ്ളേഷിയായ മഹത്തായ ആ പാത ആര്‍ക്കും എതിരല്ല. ആരെയും ഒഴിവാക്കുന്നുമില്ല. എല്ലാവരെയൂം ഉള്‍കൊള്ളുന്നതാണ് അതിന്‍െറ കരുത്ത്. അങ്ങനെ മാത്രമേ ഒട്ടേറെ വിഭിന്ന സംസ്കാരങ്ങളും ദേശീയതകളുമുള്ള ഇന്ത്യക്ക് മുന്നേറാനാകൂ. എന്താണ് ദേശീയത എന്ന ചര്‍ച്ച നടക്കുന്ന വര്‍ത്തമാനകാലത്ത് യഥാര്‍ഥ ദേശീയതയുടെ പ്രധാന്യം യുവതലമുറയില്‍ എത്തിക്കാനുള്ള ശ്രമവും അന്വേഷണവുമാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നടത്തുന്ന ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ പരിപാടി-എം.ജി.രാധാകൃഷണന്‍ പറഞ്ഞു.
പ്രവാസ ലോകത്ത്നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചരിത്രപാതകളിലുടെ കൊണ്ടുപോയി അറിവ് പകരാനും പുതിയ അവബോധം സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
