എം.ജി.സി.എഫ് ധ്വനി തരംഗം സംഘടിപ്പിച്ചു
text_fields‘ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ്സ്’ എന്ന പുസ്തകത്തിന്റെ പുറംചട്ട മുൻ എം.പി രമ്യ ഹരിദാസ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്യുന്നു
ഷാർജ: മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ സംഘടിപ്പിച്ച ധ്വനി തരംഗം2025 ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അരങ്ങേറി. നൃത്തവും സംഗീതവും നാടകവും സമന്വയിപ്പിച്ച സാംസ്‌കാരിക രാവാണ് ഒരുക്കിയത്. ‘ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ്സ്’ എന്ന ലേഖന സമാഹാരത്തിന്റെ പുറംചട്ട മുൻ എം.പി രമ്യ ഹരിദാസ് പ്രകാശനം ചെയ്തു. സേവനശ്രീ പുരസ്കാരം മുരളീധരൻ ഇടവനക്കും കാരുണ്യശ്രീ പുരസ്‌കാരം പ്രഭാകരൻ പയ്യന്നൂരിനും ജനശ്രീ പുരസ്‌കാരം അബ്ദുമനാഫിനും വനിത ശക്തി പുരസ്‌കാരം ഷീല റഹീമിനും കലാരത്ന പുരസ്‍കാരം രാജീവ് പിള്ളക്കും സമർപ്പിച്ചു.
അഡ്വ. ഷാജഹാനെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജൻ നിർവഹിച്ചു. സാംസ്‌കാരിക സമ്മേളനം മുൻ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സന്തോഷ് കീഴാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. നിസാർ തളങ്കര, ശ്രീപ്രകാശ്, സംഗീത സംവിധായകൻ രഞ്ജിത്ത് ഉണ്ണി, പ്രതീപ് നെന്മാറ, അഡ്വ. സന്തോഷ് നായർ, അഡ്വ. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. പ്രഭാകരൻ പന്ത്രോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ദേവീ സുമ സ്വാഗതവും ഗഫൂർ പാലക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

