എം.ജി. ശ്രീകുമാറിനെ ‘ഇമ’ ആദരിച്ചു
text_fieldsപിന്നണി ഗായകൻ എം.ജി. ശ്രീകുമാർ എമിറേറ്റ്സ് മലയാളി അസോസിയേഷൻ (ഇമ) ആദരിക്കൽ ചടങ്ങിൽ
ഷാർജ: സംഗീത ജീവിതത്തിൽ 44 വർഷങ്ങൾ പൂർത്തിയാക്കിയ പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെ യു.എ.ഇയിലെ മലയാളികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി അസോസിയേഷൻ (ഇമ) ആദരിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന ഇമയുടെ രണ്ടാം വാർഷിക ആഘോഷ പരിപാടിയിലാണ് ആദരിക്കൽ സംഘടിപ്പിച്ചത്. പൊതുസമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഷാജി ലാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സജിത്ത് അരീക്കര സ്വാഗതം പറഞ്ഞു. ചെയർമാൻ ഖാൻ പാറയിൽ ആമുഖ പ്രസംഗവും ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ്, ട്രഷറർ ഷാജി ജോൺ, ഇമയുടെ രക്ഷാധികാരി ഷാഹുൽ ഹമീദ്, ഭാരവാഹികളായ ഷിബു മുഹമ്മദ്, ബിനോയ് പിള്ള, അഭിലാഷ് രത്നാകരൻ, അനിൽ അടുക്കം, പ്രഭാത് നായർ, സുമിത് കെട്ടിടത്തിൽ, മോഹനൻ കൊല്ലം, അഡ്വ. ഫരീദ്, വിദ്യാധരൻ, വനിത ജനറൽ കൺവീനർ ബിന്ധ്യ അഭിലാഷ് എന്നിവർ സംസാരിച്ചു. ട്രഷറർ രാജശേഖരൻ വെടിത്തറക്കാൽ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് അവാർഡുകളും വിതരണം ചെയ്തു.
ഇമ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും എം.ജി. ശ്രീകുമാർ, സയനോര, ശ്യാംലാൽ എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറി. പരിപാടികൾക്ക് ബെനറ്റ് രാധാകൃഷ്ണ, ദിലീപ് മുസണ്ടം, ഷജീർ സൈനുദ്ദീൻ, റഷീദ് താനൂർ, സതീഷ് പാടി മനോജ്, മിജേഷ് കണ്ണൂർ സുമേഷ്, റിയാസ് ആലപ്പുഴ, ഷൈനി ഖാൻ, സിന്ദു മനോജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

