മെട്രോപൊളിറ്റൻ എജുക്കേഷൻ മാനേജ്മെന്റ്
text_fieldsമെട്രോപൊളിറ്റൻ എജുക്കേഷനൽ മാനേജ്മെന്റും റിക്രിയേഷൻ ക്ലബും സംയുക്തമായി
നടത്തിയ സ്വാതന്ത്ര്യദിനാഘോഷം
അജ്മാൻ: മെട്രോപൊളിറ്റൻ എജുക്കേഷനൽ മാനേജ്മെന്റും റിക്രിയേഷൻ ക്ലബും സംയുക്തമായി അജ്മാൻ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽവെച്ച് 78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ എട്ടിന് എം.ഇ.എം പ്രസിഡന്റ് അഫ്താബ് ഇബ്രാഹിം പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.
തുടർന്ന് എം.ഇ.എം വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി ഫാറൂഖ് ചെമ്പാലക്കാട്ടിൽ, സെക്രട്ടറി ബിന്ദു ഉമാശങ്കർ, സ്കൂൾ മാനേജർ ഷെരീഫ്, എം.ആർ.സി വൈസ് പ്രസിഡന്റ് ഋഷി ലാൽ, കലാവിഭാഗം കൺവീനർ രാജേന്ദ്രൻ പുന്നപ്പുള്ളി, ലിംല സുരേഷ്, രഹന എന്നിവർ ആശംസകൾ നേർന്നു.
ഇന്ത്യ ഇന്ന് പല മേഖലകളിലും ലോകത്തിനുമുന്നിൽ തല ഉയർത്തി നിൽക്കുന്ന രാജ്യമാണെങ്കിലും ചില കാര്യങ്ങളിൽ നാം ഇപ്പോഴും പിന്നിലാണെന്ന് എം.ഇ.എം ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. അബ്ദുൽ മജീദ് പറഞ്ഞു. ആ കുറവ് നികത്താൻ വളർന്നുവരുന്ന പുതിയ തലമുറ ശ്രദ്ധാലുക്കളായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുല്യരാജ് ദേശഭക്തിഗാനവും, ഹിന ഫാറൂഖും സംഘവും ദേശഭക്തി നൃത്തവും അവതരിപ്പിച്ചു. എം.ആർ.സി ട്രഷറർ ഉമാശങ്കർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

