പുതുവർഷ അവധിയിൽ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയത് 32 ലക്ഷത്തിലേറെ പേർ
text_fieldsദുബൈ: പുതുവർഷ അവധി ദിനങ്ങൾ ആഘോഷമാക്കാൻ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തിയത് 32 ലക്ഷത്തിലേറെ (3,286,873) ആളുകൾ. ഡിസംബർ31, ജനുവരി 1 തീയതികളിൽ മെട്രോ, ട്രാം, ടാക്സി, ബസ്, ജലഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചവരുടെ കണക്ക് റോഡ് ഗതാഗത അതോറിറ്റിയാണ് പുറത്തുവിട്ടത്.
ദുബൈ മെട്രോയിൽ പന്ത്രണ്ടു ലക്ഷത്തിലേറെ (1,288,316) പേരും ട്രാമിൽ അര ലക്ഷം (53,234) പേരും യാത്ര ചെയ്തപ്പോൾ ബസുകളെ ഏഴു ലക്ഷത്തിലേറെ (722,572) പേർ ആശ്രയിച്ചു. അബ്ര^ജല ടാക്സി എന്നിവ ഉൾപ്പെടെ ജലഗതാഗത സൗകര്യങ്ങൾ ഒന്നേ കാൽ ലക്ഷം പേർ (124,159) പ്രയോജനപ്പെടുത്തി.
11 ലക്ഷത്തിനടുത്താളുകൾ (1,098,592) ടാക്സിയിലും സഞ്ചരിച്ചു.
സമൂഹത്തിെൻറ എല്ലാ മേഖലയിലുമുള്ള ആളുകളുടെ സന്തോഷവും സംതൃപ്തിയും വർധിപ്പിക്കുന്നതിെൻറ ഭാഗമായി പൊതുഗതാഗത ഉപയോക്താക്കൾക്ക് ദുബൈക്ക് അകത്തും പുറത്തും സൗകര്യപ്രദമായ രീതിയിൽ എത്തിച്ചേരാൻ സഹായകമാവുന്ന ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഗതാഗത മാർഗങ്ങളും സാേങ്കതിക വിദ്യകളുമാണ് നൽകുന്നതെന്ന് ആർ.ടി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
