പ്രകൃതിയെ പ്രതിഫലിപ്പിക്കാൻ റൂട്ട് 2020 മെട്രോ സ്റ്റേഷനുകൾ
text_fieldsദുബൈ: റൂട്ട് 2020 മെട്രോ സ്റ്റേഷനുകളുടെ ഇൻറീരിയർ ഡിസൈൻ പ്രകൃതിയെ പ്രതിഫലിപ്പിക്കും. പ്രകൃതിയിലെ നാല് ഘടകങ്ങളായ വായു, ഭൂമി, അഗ്നി, ജലം എന്നിവയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സ്റ്റേഷനുകളുടെ ഇൻറീരിയർ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. ദുബൈ മെട്രോ റെഡ് ൈലൻ എക്സ്പോ 2020 വേദി വരെ 15 കിലോമീറ്റർ നീട്ടുന്നതാണ് റൂട്ട് 2020 പ്രവൃത്തി. ഏഴ് സ്റ്റേഷനുകളാണ് ഇൗ 15 കിേലാമീറ്ററിൽ നിർമിക്കുന്നത്. ഇതിൽ അഞ്ചെണ്ണം ഭൂനിരപ്പിൽനിന്ന് ഉയർത്തിക്കെട്ടിയതും രണ്ടെണ്ണം ഭൂനിരപ്പിന് അടിയിലുമായിരിക്കും.
എക്സ്പോ 2020 വേദിയിലുള്ള സ്റ്റേഷൻ വിമാനച്ചിറകിെൻറ ആകൃതിയിലാണ് രൂപകൽപന ചെയ്യുന്നത്. നവീന ആശയങ്ങളിലൂടെ ഭാവിയിലേക്കുള്ള ദുബൈയുടെ കുതിപ്പിനെ പ്രതിഫലിപ്പിക്കുന്നതാണിത്. ഇൗ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നും ഇതു തന്നെയാണ്. എല്ലാ സമയത്തും യാത്രക്കാർക്ക് കടന്നുവരാനും പുറത്ത് പോകാനും സാധിക്കുന്ന വിധമാണ് ഇത് രൂപകൽപന ചെയ്യുന്നത്. എക്സ്പോ സ്റ്റേഷന് 18800 ചതുരശ്ര മീറ്റർ വിസ്തൃതിയാണുണ്ടാവുക. ഒരു ദിവസം ഇരു വശത്തേക്കുമായി 522000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇത്.
നിർമാണ പുരോഗതി ൈശഖ് മുഹമ്മദ് വിലയിരുത്തി
ദുബൈ: റൂട്ട് 2020 സ്റ്റേഷനുകളുടെ നിർമാണ പുരോഗതി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിലയിരുത്തി.
യു.എ.ഇയിലെയും ദുബൈയിലെയും അടിസ്ഥാന സൗകര്യ പദ്ധതികൾ രാജ്യത്തിെൻറ സമഗ്ര വികസന പദ്ധതികളുടെ പ്രധാന ഭാഗമാണെന്നും സാമ്പത്തിക സാഹചര്യത്തിെൻറ ശാക്തീകരണത്തിൽ ഇവ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും സ്റ്റേഷനുകൾ സന്ദർശിക്കവേ ശൈഖ് മുഹമ്മദ് പറഞ്ഞു. സമൂഹത്തിെൻറ സന്തോഷത്തിനും ക്ഷേമത്തിനും സർക്കാർ മുന്തിയ പരിഗണന നൽകുന്നു. ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങൾ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കുകയും ജീവിക്കാനും ജോലി ചെയ്യാനും മികച്ച സ്ഥലം എന്ന നിലയിൽ രാജ്യത്തിെൻറ പദവി ഉയർത്തുകയും െചയ്യും.മേഖലയിലെ ആദ്യത്തെ എക്സ്പോക്ക് തയാറെടുക്കുന്ന നഗരം എന്ന നിലയിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതോടെപ്പം പുതിയ പദ്ധതികൾക്ക് ബജറ്റിൽ 21 ശതമാനം ദുബൈ സർക്കാർ അനുവദിച്ചതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
2018ലെ ബജറ്റിൽനിന്ന് 500 കോടി ദിർഹം എക്സ്പോ 2020മായി ബന്ധപ്പെട്ട പദ്ധതികൾക്ക് വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ സിവിൽ വ്യോമയാന അതോറിറ്റി ചെയറമാനും എമിറേറ്റസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ൈശഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂപ്പ നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ ശൈഖ് മുഹമ്മദിനോടൊപ്പമുണ്ടായി
രുന്നു.
ദുബൈയുടെ സാമ്പത്തിക-സാമൂഹിക വികസന പദ്ധതികളുടെ പരിപൂരകവും യു.എ.ഇ വിഷൻ 2021, ദുബൈ പ്ലാൻ 2021 എന്നിവയെ പിന്തുണക്കുന്നതുമായ ദുബൈ റോഡ്-ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) അടിസ്ഥാന സൗകര്യ വികസന പ്രയത്നങ്ങളെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ ആൽ തായർ ൈഖെ് മുഹമ്മദിന് നിർമാണ പ്രവൃത്തികളുടെ പുരോഗതി വിശദീകരിച്ചു നൽകി. ലത്തീഫ ബിൻത് ഹംദാൻ, ഉമ്മുൽ ശരീഫ് സ്ട്രീറ്റുകളുെട നവീകരണ പ്രവൃത്തികളുടെ ഒന്നാം ഘട്ടവും ശൈഖ് മുഹമ്മദ് വിലയിരുത്തി. ഇൗ പദ്ധതികളുടെ രണ്ടാം ഘട്ടം 2019 ആദ്യ പാദത്തിൽ ആരംഭിക്കും.
അതായത് ഒരു ഭാഗത്തേക്ക് മാത്രം മണിക്കൂറിൽ 29000 യാത്രക്കാരെ ഉൾക്കൊള്ളാൻ സ്റ്റേഷന് കഴിയും. രണ്ട് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷൻ എക്സ്പോ 2020, കോഎക്സ്, ട്രേഡ് സെൻറർ^അർബൻ കോംപ്ലക്സ് എന്നീ മൂന്ന് റൂട്ടുകളെ ബന്ധിപ്പിക്കുന്നതുമാണ്. പൊതുഗതാഗതത്തിന് ഉപകരിക്കുന്നതോടൊപ്പം ബസുകൾക്കും ടാക്സികൾക്കും പാർക്ക് ചെയ്യാനും ഇവിെട സൗകര്യമുണ്ടാകും. റൂട്ട് 2020നെയും റെഡ്ലൈനിനെയും ബന്ധിപ്പിക്കുന്ന ഇൻറർചേഞ്ച് സ്റ്റേഷനായിരിക്കും നഖീൽ ഹാർബർ ആൻഡ് ടവർ സ്റ്റേഷൻ.
നിലവിലുള്ള സ്റ്റേഷനുകളുെട അതേ മാതൃകയിലാണ് ഇത് നിർമിക്കുന്നത്. റെഡ്ലൈനിൽ നിലവിലുള്ള സ്റ്റേഷനുകളേക്കാൾ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും പുതിയ സ്റ്റേഷനുകൾ. ഉയർന്നുനിൽക്കുന്ന സ്റ്റേഷനുകൾക്ക് 8100 ചതുരശ്ര മീറ്റർ മുതൽ 8800 ചതുരശ്ര മീറ്റർ വരെയും അണ്ടർ ഗ്രൗണ്ട് സ്റ്റേഷനുകൾക്ക് 27000 ചതുരശ്ര മീറ്റർ മുതൽ 28700 ചതുരശ്ര മീറ്റർ വരെയും വിസ്തൃതിയുണ്ടാകും. പദ്ധതി 83 ശതമാനം പൂർത്തികരിച്ചിട്ടുണ്ട്. നവംബർ മധ്യത്തോടെ എല്ലാ പാലങ്ങളുടെയും നിർമാണം പൂർത്തിയാകും. റൂട്ട് 2020ൽ ഒാടാനുള്ള ട്രെയിനുകളിൽ ആദ്യത്തേത് നവംബർ തുടക്കത്തിൽ ദുബൈയിലെത്തും. 2019 മേയിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം നടത്തും. 2020 ഫെബ്രുവരിയിൽ ട്രെയിനുകളും അവയുടെ നിയന്ത്രണ സംവിധാനങ്ങളും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പ് വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.