മെട്രോ റെഡ്ലൈൻ സർവിസ് രണ്ട് മണിക്കൂർ തടസ്സപ്പെട്ടു
text_fieldsദുബൈ: ബുധനാഴ്ച രാവിലെ മെട്രോയുടെ റെഡ്ലൈൻ സർവിസ് രണ്ടു മണിക്കൂർ നേരം തടസ്സപ്പെട്ടതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അൽ ഖൈലിനും യു.എ.ഇ എക്സ്ചേഞ്ചിനും ഇടയിലുള്ള സർവിസാണ് രാവിലെ 6.19ന് തടസ്സപ്പെട്ടത്. തുടർന്ന് ഇരു സ്റ്റേഷനുകൾക്കിടയിലും യാത്രക്കാർക്ക് ബദൽ ബസ് സർവിസ് ഏർപ്പെടുത്തിയിരുന്നു.
രണ്ട് മണിക്കൂറിനുള്ളിൽ സർവിസ് പുനരാരംഭിക്കുകയും ചെയ്തതായി ആർ.ടി.എ അറിയിച്ചു. അതേസമയം, ട്രെയിൻ വൈകിയതിന് പിന്നിലുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ശക്തമായ മഴയെ തുടർന്ന് സർവിസ് നിർത്തിവെച്ച നാല് മെട്രോ സ്റ്റേഷനുകളിൽ മൂന്നെണ്ണം മേയ് 19നാണ് പുനരാരംഭിച്ചത്. എനർജി മെട്രോ സ്റ്റേഷൻ മേയ് 28ന് സർവിസ് പുനരാരംഭിക്കുമെന്നാണ് ആർ.ടി.എ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

