Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസംഗീത സാന്ദ്രമായി...

സംഗീത സാന്ദ്രമായി മെട്രോ; ആഘോഷിച്ച്​ യാത്രക്കാർ

text_fields
bookmark_border
സംഗീത സാന്ദ്രമായി മെട്രോ; ആഘോഷിച്ച്​ യാത്രക്കാർ
cancel

ദു​ബൈ: ദു​ബൈ മെ​ട്രോ​യി​ൽ ക​യ​റാ​ൻ സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​രെ കു​റ​ച്ച്​ ദി​വ​സ​ങ്ങ​ളാ​യി സ്വീ​ക​രി​ക്കു​ന്ന​ത്​ സം​ഗീ​ത മ​ഴ​യാ​ണ്. യാ​ത്ര​ക്കാ​രെ കൈ​യി​ലെ​ടു​ത്ത്, കൈ​യ​ടി​പ്പി​ച്ച്, നൃ​ത്തം ചെ​യ്യി​ച്ച്​ യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​രു​ക​യാ​ണ്​ ഇ​വി​ടെ​യു​ള്ള സം​ഗീ​ത​ജ്ഞ​ർ. അ​ഞ്ചു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ദു​ബൈ മെ​ട്രോ മ്യൂ​സി​ക്​ ഫെ​സ്റ്റി​വ​ൽ ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും. യൂ​നി​യ​ൻ, ബു​ർ​ജു​മാ​ൻ, മാ​ൾ ഓ​ഫ് ദി ​എ​മി​റേ​റ്റ്സ്, ജ​ബ​ൽ​അ​ലി, എ​ക്സ്പോ 2020 എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് സം​ഗീ​ത പ​രി​പാ​ടി. നൃ​ത്ത​വും പാ​ട്ടു​മാ​യി യാ​ത്ര​ക്കാ​രും ഒ​പ്പം ചേ​രു​ന്ന​തോ​ടെ ഈ ​സ്​​റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം അ​ഞ്ചു​ദി​വ​സ​മാ​യി ആ​ഘോ​ഷ​മാ​ണ്.

മെ​ട്രോ മ്യൂ​സി​ക്​ ഫെ​സ്​​റ്റി​വ​ലി​ന്‍റെ ര​ണ്ടാം എ​ഡി​ഷ​നാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. 17 രാ​ജ്യ​ങ്ങ​ളി​ലെ 20 സം​ഗീ​ത​ജ്ഞ​രാ​ണു​ള്ള​ത്. കൊ​ളം​ബി​യ, കോ​സ്റ്റീ​ക, ക്യൂ​ബ, ഇ​ക്വ​ഡോ​ർ, ഈ​ജി​പ്ത്, ഇ​ന്ത്യ, യു​ക്രെ​യ്​​ൻ, ക​സാ​ഖ്സ്ഥാ​ൻ, ഫ്രാ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ, മെ​ക്സി​​കോ, ഫി​ലി​പ്പീ​ൻ​സ്, പോ​ർ​ചു​ഗ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ട്രി​നി​ഡാ​ഡ് - ​ടു​ബേ​ഗോ, സി​റി​യ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സം​ഗീ​ത​ജ്ഞ​ർ ഇ​വി​ടെ​യു​ണ്ട്. മാ​ർ​ച്ച്​ 16നാ​ണ്​ പ​രി​പാ​ടി തു​ട​ങ്ങി​യ​ത്. പാ​ട്ട്​ എ​ന്ന​തി​ലു​പ​രി വ​യ​ലി​ൻ, ഗി​ത്താ​ർ, ഡ്രം​സ്, സൈ​ലോ, സാ​ക്​​സോ​ഫോ​ൺ, ഫ്ലൂ​ട്ട്​ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള സം​ഗീ​ത​മാ​ണ്​ ഒ​ഴു​ക്കു​ന്ന​ത്. ത​ബ​ല (ഇ​ന്ത്യ), സ്റ്റീ​​പ്ലാ​ൻ ഡ്രം (​ട്രി​നി​ഡാ​ഡ്​ -​ ടു​ബേ​ഗോ), ആ​ങ്ഗ്ല​ങ്​ (ഇ​​ന്തോ​നേ​ഷ്യ) തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു. മ​ല​യാ​ളി​ക​ൾ അ​ട​ക്കം സം​ഘ​ത്തി​ലു​ണ്ട്. പു​നഃ​ചം​ക്ര​മ​ണം ചെ​യ്ത വ​സ്തു​ക്ക​ളി​ൽ​നി​ന്ന്​ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും കാ​ണാം. യാ​ത്ര​ക്കാ​ർ ഇ​വ​രോ​ടൊ​പ്പം നി​ന്ന്​ ചി​ത്ര​ങ്ങ​ളു​മെ​ടു​ത്താ​ണ്​ മ​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiMetro dense with musicCelebrated travelers
News Summary - Metro dense with music; Celebrated travelers
Next Story