മെട്രോ കപ്പ് രണ്ടാം സീസൺ 29ന്,
text_fieldsദുബൈയിൽ നടന്ന ചടങ്ങിൽ മെട്രോ കപ്പ് സീസൺ രണ്ടിന്റെ ട്രോഫി പ്രകാശനം ചെയ്യുന്നു.
ദുബൈ: കാസർകോട് ഹസീന ചിത്താരി മിഡിലീസ്റ്റ് കമ്മിറ്റി പ്രമുഖ ജീവകാരുണ്യപ്രവർത്തകൻ മെട്രോ മുഹമ്മദ് ഹാജിയുടെ പേരിൽ സംഘടിപ്പിക്കുന്ന മെട്രോ കപ്പിന്റെ രണ്ടാം സീസണും കുടുംബ സംഗമവും നവംബർ 29ന് വൈകീട്ട് ഏഴ് മുതൽ ദുബൈ ഖിസൈസിലെ ടാലന്റഡ് സ്പോർട്സ് അക്കാദമിയിലുള്ള മൊബാഷ് ഗ്രൗണ്ടിൽ നടക്കും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകളാണ് ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുക. കുടുംബ സംഗമത്തിൽ കുടുംബിനികൾക്ക് വേണ്ടി പുഡിങ് മത്സരം ഉണ്ടായിരിക്കും. ഒന്നാം സ്ഥാനക്കാർക്ക് 1001 ദിർഹമും രണ്ടാം സ്ഥാനക്കാർക്ക് 501 ദിർഹമും സമ്മാനം ലഭിക്കും. മെഹന്തി മത്സരം ഉൾപ്പെടെ കുടുംബിനികൾക്കും കുട്ടികൾക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. സാമൂഹിക സാംസ്കാരിക വ്യാപാര മേഖലയിൽ നിന്നുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
ദുബൈ ജുമൈറ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ മെട്രോ കപ്പ് സീസൺ രണ്ടിന്റെ ട്രോഫി, ഫിക്ച്ചർ എന്നിവയുടെ ലോഞ്ചിങ് നടന്നു. ചെയർമാൻ ജലീൽ മെട്രോയുടെ അധ്യക്ഷതയിൽ പ്രമുഖ വ്യവസായി ഡോ. അബൂബക്കർ സൈഫ് ലൈൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് റാഫി, ഇന്ത്യൻ മീഡിയ അബൂദബി ജനറൽ സെക്രട്ടറി റാശിദ് പൂമാടം, ആർ.ജെ തൻവീർ, ബിജു തോംസൺ, സുധാകർ ഷെട്ടി, കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, അമീർ അബൂബക്കർ, റഹീം ആർക്കോ, ചാക്കോ ഊളക്കാടൻ, കേരള പ്രവാസി ഫുട്ബാൾ അസോസിയേഷൻ (കെഫ) പ്രസിഡന്റ് ജാഫർ ഒറവങ്കര, കെഫ ജനറൽ സെക്രട്ടറി ആദം അലി, അഫ്സൽ മെട്ടമ്മൽ, ടി.ആർ. ഹനീഫ്, ഹാഫിസ് കരീംഷ, അബ്ദുല്ല ആറങ്ങാടി എന്നിവർ സംസാരിച്ചു. ഹസീന ചിത്താരിയുടെ ജെയ്സി കരീം ചിത്താരി, മുജീബ് മെട്രോ, താജുദ്ദീൻ അക്കര എന്നിവർ പ്രകാശനം ചെയ്തു. മെട്രോ കപ്പ് സീസൺ രണ്ടിന്റെ പിക്സ്ച്ചർ റാഷിദ് മട്ടുമ്മലും ട്രോഫി അസ്ഹറുദീനും ലോഞ്ച് ചെയ്തു. ടി.പി. സൈനുദ്ദീൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

