മെട്രോ കുട്ടികൾ കൂട്ടുകൂടി, പത്താം പിറന്നാളാഘോഷത്തിന് സമാപനം
text_fieldsദുബൈ: അതേ പിറന്നാൾ ദിനം പങ്കിടുന്ന ഇരുനൂറോളം കുസൃതിക്കുടുക്കകളുടെ കളിചിരിമേളങ്ങൾക്കിടയിൽ നഗരത്തിെൻറ സഞ്ചാരത്തുടിപ്പായ ദുബൈ മെട്രോയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് സമാപനം. 2009-2018 കാലഘട്ടത്തിൽ സെപ്റ്റംബർ ഒമ്പതിന് ജനിച്ച കുഞ്ഞുങ്ങളെയും രക്ഷിതാക്കളെയും പെങ്കടുപ്പിച്ച് ദുബൈ മാളിലെ െഎസ് റിങ്കിലാണ് സമാപന പരിപാടി നടത്തിയത്.
ഇവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് കുട്ടികൾക്ക് കുടുംബസമേതം പാരീസിലേക്കുള്ള ടിക്കറ്റുകളും അഞ്ചു കുട്ടികൾക്ക് ദുബൈയിലെ അമ്യൂസ്മെൻറ് പാർക്കുകളിലേക്കുള്ള വാർഷിക പാസും സമ്മാനിച്ചു. മെട്രോ ദശവാർഷിക ദിനത്തിൽ ബുർജ് ഖലീഫയിലും ബുർജ് അൽ അറബിലും ശബ്ദ-വർണ മേളകൾ ഒരുക്കിയിരുന്നു. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങളും കാമ്പയിനുകളും നടത്തിയിരുന്നു. 1000 ദിർഹം മൂല്യമുള്ള നോൽ കാർഡുകൾ പോലും സമ്മാനമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
