എം.ഇ.ടി അലുമ്നി യു.എ.ഇ ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsനാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജ് അലുമ്നി അസോസിയേഷൻ യു.എ.ഇ ചാപ്റ്ററിന്റെ ഉദ്ഘാടനം എം.ഇ.ടി ട്രസ്റ്റ് ചെയർമാനും അൽ ഇർഷാദ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡിയുമായ യൂനുസ് ഹസൻ നിർവഹിക്കുന്നു
ദുബൈ: നാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജ് അലുമ്നി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ രൂപവത്കരിച്ചു. അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ എം.ഇ.ടി ട്രസ്റ്റ് ചെയർമാനും അൽ ഇർഷാദ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡിയുമായ യൂനുസ് ഹസൻ ഉദ്ഘാടനം നിർവഹിച്ചു. കോഓഡിനേറ്റർ റഹീം തേങ്ങോത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷെമി ഫസലു, ഐ.ബി.എൽ ഗ്രൂപ് മേധാവി ഇസാം സക്കർ സുൽത്താൻ അൽ സുബൈദി എന്നിവർ മുഖ്യാതിഥികളായി. നൗഫൽ ചാത്രംബത് പ്രവർത്തനം വിവരിച്ചു. എം.ഇ.ടി ട്രസ്റ്റ് ഭാരവാഹികളായ പാലോള്ളതിൽ അമ്മദ് ഹാജി, നടുക്കണ്ടി നാസർ, റിയാസ് കുന്നോത്ത്, റഫീഖ് എരോത്ത്, അസോസിയേഷൻ ഭാരവാഹികളായ സി.കെ. ഷഹറാസ്, സജീർ, സുമയ്യ നിബ്രാസ്, റഫീക്ക്, അർഷാദ്, നിയാസ്, അൻവർ സാദത്ത്, മിർഷാദ്, ജാസിം, സി.കെ. അജ്നാസ്, ഇസ്ഹാഖ് സംസാരിച്ചു. ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പൂർവ വിദ്യാർഥി സിറാജ് പള്ളിച്ചാകണ്ടിയെ ആദരിച്ചു. നൗഫൽ മുണ്ടാടത്തിൽ സ്വാഗതവും റമീസ് വാഴാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

