‘മെസ്പ ദുബൈ’ സിൽവർ ജൂബിലി ആഘോഷിച്ചു
text_fieldsഎം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി അസോസിയേഷൻ, (മെസ്പ), 25-ാം വാർഷികാഘോഷ ചടങ്ങിൽനിന്ന്
ദുബൈ: എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി അസോസിയേഷൻ, ദുബൈ (മെസ്പ), 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘മെസ്പ പൊൻഫെസ്റ്റ് 2026’ ദുബൈ അൽ മംസാർ ഫോക്ക്‌ലോർ തിയേറ്ററിൽ സംഘടിപ്പിച്ചു. ശിങ്കാരിമേളവും കുട്ടികൾക്കായുള്ള ഫാഷൻ ഷോയും വിവിധ ഗെയിമുകളും നടത്തി. തുടർന്ന് നടന്ന പൊതുപരിപാടിയിൽ മെസ്പ ജന. സെക്രട്ടറി നവാബ് മേനാത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് സി.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അക്കാഫ് അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടർ ഗിരീഷ് മേനോൻ മുഖ്യപ്രഭാഷണവും നടത്തി.
മെസ്പ സ്ഥാപക മെമ്പറും സെക്രട്ടറിയുമായിരുന്ന അബൂബക്കർ യൂസഫ് സിൽവർ ജൂബിലി പരിപാടി ഉദ്ഘാടനം ചെയ്തു. 2001ൽ ദുബൈയിൽ കുറച്ച് പൂർവവിദ്യാർഥികളെ ഉൾപ്പെടുത്തി ആരംഭിച്ച സംഘടന ഇന്ന് യു.എ.ഇയിലെ ശക്തമായ അലുമ്നി കൂട്ടായ്മകളിലൊന്നായി വളർന്നതിന്‍റെ ഓർമകൾ അദ്ദേഹം പങ്കുവെച്ചു. അക്കാഫിലേയും മെസ്പയിലേയും ഭാരവാഹികൾ ചേർന്ന് അബൂബക്കർ യൂസഫിനെ ആദരിച്ചു.
ജനറൽ കൺവീനർ ഫൈസൽ കരിപ്പോൾ മെസ്പയുടെ 25 വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അക്കാഫ് പ്രസിഡന്‍റ് പോൾ ടി. ജോസഫ്, സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, ദുബൈ ഡ്യൂട്ടിഫ്രീ വൈസ് പ്രസിഡന്‍റ് മുഹമ്മദ് റഫീഖ്, അജിത് മേനോൻ, രതീഷ് മേനോൻ, റാഫി ടെക്‌പ്രോ, ലിവ അഷ്റഫ് എന്നിവർ സംസാരിച്ചു. മെസ്പ ട്രഷറർ മുംതസീർ മുഹമ്മദ് നന്ദി പറഞ്ഞു.
മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ 500ഓളം പേർക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. അക്കാഫ് വൈബ്സ് ബാന്‍ഡിൽ അക്കാഫിലേയും മെസ്പയിലേയും ഗായകർ അവതരിപ്പിച്ച സംഗീതപരിപാടി ആവേശം പകർന്നു. വൈകിട്ട് ‘മൈൻഡ് മാസ്റ്റർ ഓഫ് കേരള’ ഫാസിൽ ബഷീറിന്‍റെ *ട്രിക്സ്മാനിയ’ നിറഞ്ഞ സദസ്സിൽ അരങ്ങേറി. മെസ്പക്കുവേണ്ടി ഇവൈന്റഡ്സ് ഒരുക്കിയ പരിപാടി ശ്രദ്ധേയമായി. സമീർ തിരൂരും സജ്‌ന സഗീറും പരിപാടിയുടെ അവതാരകരായി. മുജീബ് റഹ്മാൻ, റഹീം, ഫഹീം , ഷാഹിൽ , ഫക്രുദ്ദീൻ, അമീൻ, ഷിഹാബ് കടവിൽ, പ്രെസ്സി, മൃദുല, റംസിയ, മിൻഹാസ്, ദർവേശ്, ഷബ്ന ഫൈസൽ, സഗീർ, മുംതസിർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

