മെസ്കാഫ് ഗ്രാൻഡ്മീറ്റ് പോസ്റ്റർ പ്രകാശനം
text_fieldsവളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് യു.എ.ഇ അലുമ്നി കൂട്ടായ്മ- മെസ്കാഫ് വാർഷിക ഗ്രാൻഡ് മീറ്റ് പോസ്റ്റർ പ്രകാശനം പ്രഫ. സാജിദ് നിർവഹിക്കുന്നു
ദുബൈ: ജനുവരി 26ന് ദുബൈയിൽ നടക്കുന്ന വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് യു.എ.ഇ അലുമ്നി കൂട്ടായ്മ -മെസ്കാഫ് വാർഷിക ഗ്രാൻഡ് മീറ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
‘ഒരുവട്ടംകൂടി ഓർമകൾ പെയ്യുമ്പോൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന വാർഷിക സംഗമത്തിൽ കോളജിൽനിന്ന് വ്യത്യസ്ത സമയങ്ങളിലായി പഠനം പൂർത്തിയാക്കി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന നൂറുകണക്കിനാളുകൾ പങ്കെടുക്കും.
വൈസ് പ്രിൻസിപ്പൽ പ്രഫ. സാജിദ് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
മെസ്കാഫ് സെക്രട്ടറി സക്കീർ, ജമാലുദ്ദീൻ വെള്ളാഞ്ചേരി, കോളജ് യൂനിയൻ സാരഥികളായ ആശിഖ്, അഷ്ഫാഖ്, അഫ്സൽ, ആദിൽ നിഹാൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

