Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഇ.എസ് എൻജി. കോളജ് എംബിഎ അലുമ്നി സംഗമം

text_fields
bookmark_border
എം.ഇ.എസ് എൻജി. കോളജ് എംബിഎ അലുമ്നി സംഗമം
cancel

ദുബൈ: എം.ഇ.എസ് കോളജ് ഓഫ് എഞ്ചിനീയറിങ്, കുറ്റിപ്പുറം, മാനേജ്മെന്റ് സയൻസ് വിഭാഗം എം.ബി.എ ഡിപാർട്ട്മെന്റിലെ പൂർവ വിദ്യാർഥികളുടെ ആദ്യ അലുമ്നി സംഗമം ‘മെസ്റ്റാൽജിയ 25’ ദുബൈയിലെ ഹോട്ടൽ റാവിസിൽ ശനിയാഴ്ച നടന്നു. ആർ.എം. റയീസ് സ്വാഗതം പറഞ്ഞു. നിഷാദ് നൗഷീർ അധ്യക്ഷത വഹിച്ചു. എം.ബി.എ വിഭാഗം മേധാവി ഡോ. ജാബിർ മൂസ ഉദ്ഘാടനം ചെയ്തു.

ബാച്ച് കോഓർഡിനേറ്റർമാരുടെ പരിചയപ്പെടുത്തലിന് ശേഷം അലുമ്നി അസോസിയേഷന്റെ ലോഗോ പ്രകാശനം എം.ബി.എ ആദ്യ ബാച്ചിന്റെ കോഓർഡിനേറ്റർ പ്രദീപിനു നൽകി ഡോ. ജാബിർ മൂസ നിർവഹിച്ചു. തുടർന്ന് 2025-2028 കാലയളവിനുള്ള അലുമ്നി അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ:

നിഷാദ് നൗഷീർ (പ്രസി.), ഫാസിൽ എൻ.പി, ഷംല വി.കെ (വൈസ് പ്രസി.), റയീസ് ആർ.എം (ജന. സെക്ര.), അബ്ദുൾ ഹക്കിം പരുവിങ്ങൽ, നസിയ സജീർ (ജോ. സെക്ര), മുഹമ്മദ് ഫഹദ് കെ.പി (ട്രഷ.). മുഹമ്മദ് അനീസ്, സുമേഷ്, നിഹ്‌ല കൊളത്തൂർ,, മെഹ്ദി നൂറുദീൻ, അരുണ്‍ കുമാർ വേണു, ശുഹൈബ് ഹസ്സൻ കല്ലട്ര, ഹാരബ് അബൂബക്കർ, ചിന്തു ജോയ്, റിയാസ് കടവിൽ, മുസ്തഫ, ഫാറൂക്ക് ചിയ്യാനൂർ, ഷബീബ ടി.എം (എക്സിക്യൂട്ടീവ് അംഗങ്ങൾ). ചീഫ് പാട്രൺ: ഡോ. കെ.പി. ജാബിർ മൂസ, അഡ്വൈസറി കമ്മിറ്റി: പ്രദീപ്, സൈഫുദ്ദീൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MES college of Engineering. MBA Alumni Meet
Next Story