എം.ഇ.എസ് അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും
text_fieldsഎം.ഇ.എസ് അൽഐൻ കൂട്ടായ്മ ആദരിച്ചവർ ഭാരവാഹികൾക്കൊപ്പം
അൽഐൻ: 10,12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ഗോൾഡൻ വിസ ലഭിച്ച അംഗങ്ങളെയും എം.ഇ.എസ് അൽഐൻ ആദരിച്ചു. അൽഐൻ ടോപ് 5 റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് ജനറൽ സെക്രട്ടറി കോയ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബൂബക്കർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഡോ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ ഗവേണിങ് കൗൺസിൽ ചെയർമാൻ ഡോ. മൊയ്തീൻ, ന്യൂ അൽഐൻ മെഡിക്കൽ ഡയറക്ടർ ഡോ. സുധാകരൻ, എം.ഇ.എസ് യു.എ.ഇ പ്രസിഡന്റ് ഉമ്മർ കല്ലറക്കൽ, ജോയന്റ് സെക്രട്ടറി അബ്ദുൽ മനാഫ്, എം.ഇ.എസ് അബൂദബി മുൻ പ്രസിഡന്റ് കെ.കെ. അഷ്റഫ്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ്, എം.ഇ.എസ് ട്രഷറർ ജാഷിദ് എന്നിവർ സംസാരിച്ചു. ഗോൾഡൻ വിസ ലഭിച്ച ഡോ. ശാഹുൽ ഹമീദ് (ഡയറക്ടർ, അൽ വാകാർ മെഡിക്കൽ സെന്റർ), കുഞ്ഞിമുഹമ്മദ് അൻസാരി (ചെയർമാൻ, ഗ്ലോബൽ ഇംഗ്ലീഷ് സ്കൂൾ), ഹാരിസ് ബാബു, ജാഷിദ് പൊന്നേത്ത്, അബ്ദുൽ റഷീദ് എന്നിവരെയും ആദരിച്ചു. ജോയന്റ് സെക്രട്ടറി പി.ടി. ഇക്ബാൽ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. വൈസ്പ്രസിഡന്റ് ജാബിർ ബീരാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

