Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെറിറ്റ് അവാര്‍ഡ് വിതരണവും സ്‌നേഹ സംഗമവും

text_fields
bookmark_border
മെറിറ്റ് അവാര്‍ഡ് വിതരണവും സ്‌നേഹ സംഗമവും
cancel
camera_alt

അബൂദബി മലയാളി സമാജം സ്‌നേഹ സംഗമത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചപ്പോള്‍

അബൂദബി: 20 മാസങ്ങള്‍ക്കുശേഷം അബൂദബി മലയാളി സമാജത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ മക്കള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി മനു കൈനകരിയുടെ നേതൃത്വത്തില്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമാജം പ്രസിഡൻറ് സലിം ചിറക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദശപുത്രന്‍ സ്വാഗതം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ സമാജത്തെ മുന്നില്‍നിന്നു നയിച്ച ലൂയിസ് കുര്യാക്കോസിന് ആദരവ് നല്‍കി. സമാജം പ്രവര്‍ത്തനങ്ങളുടെ ധനശേഖരാണര്‍ഥം നവംബര്‍ അഞ്ചിന് സമാജത്തില്‍ നടക്കുന്ന പെനാ ല്‍റ്റി ഷൂട്ടൗട്ട് മത്സരത്തി​െൻറ ബ്രോഷര്‍ പ്രകാശനം സ്‌പോര്‍ട്‌സ് സെക്രട്ടറി അനീഷ്‌മോന്‍ നിര്‍വഹിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജികുമാര്‍, അനില്‍കുമാര്‍, രാജേഷ് ലാല്‍ എന്നിവർ നേതൃത്വം നല്‍കി. കോഓഡിനേഷന്‍ ചെയര്‍മാന്‍ യേശുശീലന്‍, വൈസ് ചെയര്‍മാന്‍ ബാബു വടകര, കണ്‍വീനര്‍ റഫീഖ്, വനിതാ വിഭാഗം ആക്ടിങ് കണ്‍വീനര്‍ ഷബ്‌ന ഷാജഹാന്‍, ഖജാൻജി അനീഷ് മോന്‍ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Merit Award distribution and Love reunion
Next Story