അനുസ്മരണം സംഘടിപ്പിച്ചു
text_fieldsയു.പി. ജയരാജ്
ദുബൈ: മലയാള ചെറുകഥ പ്രസ്ഥാനത്തിലെ വ്യക്തിയല്ല, കാലമാണ് യു.പി. ജയരാജെന്ന് ‘കാഫ്’ ദുബൈ സംഘടിപ്പിച്ച യു.പി ജയരാജ് അനുസ്മരണത്തിൽ കവി സച്ചിദാനന്ദൻ പറഞ്ഞു. മലയാള ചെറുകഥ ചരിത്രത്തിന്റെ വികാസ പരിണാമത്തിൽ യു.പി. ജയരാജിന്റെ കഥകൾ ആ കാലത്തെ രാഷ്ട്രീയത്തെയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ഫാഷിസ്റ്റ് വർത്തമാനകാലത്തും ജയരാജിന്റെ കഥകൾ ഏറെ പ്രസക്തവും സമകാലികവുമാണെന്ന് കഥാസന്ദർഭങ്ങൾ വായിച്ചുകൊണ്ട് അദ്ദേഹം സൂചിപ്പിച്ചു.
ഓൺലൈൻ പരിപാടിയിൽ ഡോ. പി.കെ പോക്കർ യു.പി. ജയരാജിന്റെ കഥയിലെ അടിസ്ഥാന വർഗ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു. ബിഹാർ എന്ന കഥയെ മുൻനിർത്തി ഇന്നത്തെ ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും വിശകലനം ചെയ്തു. വേടന്റെ ഇടപെടൽ എങ്ങനെയാണോ സമകാല കേരളീയ സംസ്കാരിക മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെട്ടത്, യു.പി. ജയരാജിന്റെ കഥകൾ എഴുപതുകളിൽ നിർവഹിച്ചതും അതാണെന്ന് ഡോ. പി.കെ പോക്കർ പറഞ്ഞു. ടി.എൻ. സന്തോഷ് സംസാരിച്ചു. ഇ.കെ. ദിനേശൻ സ്വാഗതവും രമേഷ് പെരുമ്പിലാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

