അൽഐൻ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍; പൊതുസമ്മേളനം ഇന്ന്
text_fieldsഅൽഐൻ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ സംബന്ധിച്ച് സംഘാടകര്‍ വിശദീകരിക്കുന്നു
അബൂദബി: അൽഐൻ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായ പൊതുസമ്മേളനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8ന് പ്രഭാത നമസ്കാരം, കുര്‍ബാന, പ്രദക്ഷിണം, പെരുന്നള്‍ വാഴ്വ്, നേര്‍ച്ച എന്നിവയുണ്ടാകും. തുടര്‍ന്ന് എമറാള്‍ഡ് ജൂബിലി പൊതുസമ്മേളനത്തില്‍ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളില്‍ നിന്നുള്ളവർ പങ്കെടുക്കും. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല നേതൃത്വത്തില്‍ ‘അൽഐൻ തീര്‍ഥാടന’വും നടക്കും. സഭയുടെ മാര്‍ത്തോമന്‍ പൈതൃക സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ‘മാര്‍ത്തോമന്‍ പൈതൃക സംഗമറാലി’ സമ്മേളനത്തിൽ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ, ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, അഡ്വ.എം. തോമസ് പോള്‍ റമ്പാന് എന്നിവര്‍ സന്നിഹിതരാവും. ജൂബിലി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീളും. വാര്‍ത്തസമ്മേളനത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ, അഡ്വ. തോമസ് പോള്‍ റമ്പാന്, ഫാ. ജോണ്സണ് ഐപ്പ് (അൽഐൻ ഇടവക വികാരി), ഫാ. എല്‍ദോ എം. പോള്‍(അബൂദബി വികാരി), ഫാ. മാത്യു ജോണ്‍, ജേക്കബ് ഏബ്രഹാം(അൽഐൻ ട്രസ്റ്റി), വര്‍ഗീസ് കെ. ചെറിയാന്(അൽഐൻ സെക്രട്ടറി), ബെന്സന് ബേബി (ജനറല്‍ കണ്‍വീനര്‍), ബെന്‍സി തരകന് (മീഡിയ കണ്‍വീനര്‍), സിബി ജേക്കബ്(പ്രോഗ്രാം കണ്‍വീനര്‍), ഗീവര്‍ഗീസ് ഫിലിപ്പ് (അബൂദബി ട്രസ്റ്റി), ഐ. തോമസ് (അബൂദബി സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

