ഓർമ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഓർമ അൽഖൂസ് മേഖല കമ്മിറ്റി നടത്തിയ രക്തദാന
ക്യാമ്പിൽ രക്തം നൽകുന്നവർ
ദുബൈ: ‘രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ ദുബൈ) അൽഖൂസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എച്ച്.എ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഫെബ്രുവരി ഒന്നിന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഏകദേശം 170 ഓളം പേർ പരിപാടിയിൽ പങ്കെടുത്ത് രക്തദാനം നടത്തി. മേഖല സെക്രട്ടറി സുഭാഷ്, പ്രസിഡന്റ് ഷോൺ ജോസഫ്, ട്രഷറർ ജിബിൻ, മേഖല വൈസ് പ്രസിഡന്റ് മീര ജയറാം എന്നിവരോടൊപ്പം മേഖല എക്സിക്യൂട്ടിവ് അംഗങ്ങളും രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
ഓർമ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ഫിറോസ്, അംബുജാക്ഷൻ, നവാസ്, അംബുജം, ജിസ്മി, കബീർ അച്ചാരത്, മുരളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

