ഹമീദലി ഷംനാട്, കെ.എസ്. അബ്ദുല്ല അനുസ്മരണം
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹമീദലി ഷംനാട്, കെ.എസ് അബ്ദുല്ല അനുസ്മരണത്തിൽനിന്ന്
ദുബൈ: ഹമീദലി ഷംനാടും കെ.എസ് അബ്ദുല്ലയും വടക്കൻ കേരളത്തിന്റെ, പ്രത്യേകിച്ച് കാസർകോട് ജില്ലയുടെ മത രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ അടയാളങ്ങൾ കൊത്തിവെച്ച പ്രതിഭകളായിരുന്നെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക വൈസ് ചെയർമാൻ യഹിയ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹമീദലി ഷംനാട്, കെ.എസ്. അബ്ദുല്ല അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കെ.എം.സി.സി നേതാവ് പി.സി. കൈതക്കാടിനുള്ള സ്നേഹാദരവ് ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എം.സി. ഹുസൈനാർ ഹാജി എടച്ചാക്കൈ കൈമാറി.
അനുസ്മരണ പ്രഭാഷണം നടത്തിയ പത്രപ്രവർത്തകൻ ടി.എ ഷാഫിയെ ജില്ല ട്രഷറർ ടി.ആർ. ഹനീഫ മേൽപറമ്പ ഷാൾ അണിയിച്ചു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സംസ്ഥാന സെക്രട്ടറി അഡ്വ. ഖലീൽ ഇബ്രാഹിം, ജില്ല ഭാരവാഹികളായ റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ദീൻ, ഹുസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ, മണ്ഡലം നേതാക്കളായ ഫൈസൽ പട്ടേൽ ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ ബാവാ നഗർ, സിദ്ധീഖ് ചൗക്കി, റഹൂഫ് കെ.ജി.എൻ, ഷാജഹാൻ കാഞ്ഞങ്ങാട്, ഷബീർ കൈതക്കാട്, ഇബ്രാഹിം ബേരിക്ക, സത്താർ ആലമ്പാടി, ബഷീർ പാറപ്പള്ളി, സിദ്ധീഖ് അടൂർ, റഷീദ് ആവിയിൽ, സലാം മാവിലാടം, ഷബീർ കീഴൂർ, ടി.കെ.സി ഖാദർ ഹാജി, മുൻ കെ.എഫ്.എ മെമ്പർ കെ.എംഹാരിസ് തളങ്കര തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി അഷ്റഫ് പാവൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

