മെംബർഷിപ് കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsഷാർജ കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മെംബർഷിപ് കാമ്പയിൻ
ഷാർജ: തൃശൂർ മെഡിക്കൽ കോളജിന് സമീപം പുരോഗമിക്കുന്ന സി.എച്ച് സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി മെംബർഷിപ് കാമ്പയിൻ സംഘടിപ്പിച്ചു.
ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനത്ത് ഉദ്ഘാടനം നിർവഹിച്ചു. പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാൻ എന്നും മുന്നിട്ട് നിൽക്കുന്നത് സി.എച്ച് സെന്ററുകളാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ മെംബർഷിപ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. നിയാസ് പടുവിങ്ങൽ, മുഹമ്മദ് സിദ്ദീഖ് എന്നിവർക്ക് കബീർ മെംബർഷിപ് വിതരണം ചെയ്തു.
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല മുൻ പ്രസിഡന്റ് ഇസ്മായിൽ ഏറാമല വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡന്റ് കാദർമോൻ പുതുശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിന് മണ്ഡലം ജനറൽ സെക്രട്ടറി ഹബീബ് ചാഴൂർ ആമുഖ പ്രസംഗം നടത്തി.
ജില്ല ട്രഷറർ മുഹ്സിൻ നാട്ടിക, ജില്ല കോഓഡിനേറ്റർ അബ്ദുൽ വഹാബ് ചേർപ്പ്, ദുബൈ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, അഡ്വ. സന്തോഷ് നായർ, മറ്റു മണ്ഡലം കോഓഡിനേറ്റർമാരായ നസറുദ്ദീൻ ഗുരുവായൂർ, ഷിയാസ് കൊടുങ്ങല്ലൂർ, നജീബ് കൈപ്പമംഗലം, വനിത വിങ് തൃശൂർ ജില്ല സെക്രട്ടറി ഹസീന റഫീഖ് എന്നിവർ ആശംസ നേർന്നു.
നൗഫർ പുതുശ്ശേരി, ശിഹാബ് കടവിൽ, ശരീഫ് നാട്ടിക, ഷെജില അബ്ദുൽ വഹാബ്, ഫസീല കാദർമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സി.എച്ച് സെന്റർ മണ്ഡലം കോഓഡിനേറ്റർ ഇക്ബാൽ മുറ്റിച്ചൂർ സ്വാഗതം പറഞ്ഞ യോഗത്തിന് മണ്ഡലം വൈസ് പ്രസിഡന്റ് മൊയ്നുദ്ദീൻ വലപ്പാട് നന്ദി പറഞ്ഞു.

