മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു
text_fieldsകടത്തനാട് ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റിയുടെ യു.എ.ഇ തല ആദ്യ മെംബർഷിപ് ബാബു വടകരയിൽനിന്നും എൻ.ആർ.ഐ ഫോറം വനിത വിഭാഗം പ്രവർത്തക സുനേന സമീർ ഏറ്റുവാങ്ങുന്നു
അബൂദബി: വടകര ആസ്ഥാനമായി 2013 മുതൽ പ്രവർത്തിക്കുന്ന കടത്തനാട് ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റിയുടെ യു.എ.ഇ തല മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു. വടകര എൻ.ആർ.ഐ ഫോറം അബൂദബി കേരള സോഷ്യൽ സെന്ററിൽ നടത്തിയ വടകര മഹോത്സവത്തിൽ വെച്ച് ഉദ്ഘാടനംചെയ്തു.
ലോക കേരളസഭാ മെംബറും എൻ.ആർ.ഐ ഫോറം സ്ഥാപക പ്രസിഡന്റുമായ ബാബു വടകരയിൽനിന്നും ആദ്യ മെംബർഷിപ് എൻ.ആർ.ഐ ഫോറം വനിത വിഭാഗം പ്രവർത്തക സുനേന സമീർ ഏറ്റുവാങ്ങി.
ഹ്രസ്വ സന്ദർശനാർഥം യു.എ.ഇയിലെത്തിയ സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹ്മദിന്റെ സാന്നിധ്യത്തിലാണു ചടങ്ങ് നടന്നത്. എൻ.ആർ.ഐ യു.എ.ഇ പ്രസിഡന്റ് ഇന്ദ്ര തയ്യിൽ, സക്കീർ, സി.കെ. സമീർ, രവീന്ദ്രൻ മാസ്റ്റർ, യാസർ അറഫാത്ത്, ശ്രീജിത്ത്, ആദർശ്, റജീദ് പട്ടോടി തുടങ്ങിയവർ സന്നിഹിതരായി.

