Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ്രി​ട്ടീ​ഷ്...

ബ്രി​ട്ടീ​ഷ് പാ​ര്‍ല​മെ​ന്‍റ്​ അം​ഗ​ങ്ങ​ള്‍ക്ക് ജോ​യ് ആ​ലു​ക്കാ​സ് ആ​ത്മ​ക​ഥ സ​മ്മാ​നി​ച്ചു

text_fields
bookmark_border
ബി.​എ​സ്.​ഐ.​സി.​സി ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജോ​യ്​ ആ​ലു​ക്കാ​സ്
cancel
camera_alt

ബി.​എ​സ്.​ഐ.​സി.​സി ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജോ​യ്​ ആ​ലു​ക്കാ​സ്

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ​യാ​യ ‘സ്‌​പ്രെ​ഡി​ങ് ജോ​യ്’ ബ്രി​ട്ടീ​ഷ് പാ​ര്‍ല​മെ​ന്‍റ്​ അം​ഗ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ചു. ല​ണ്ട​നി​ലെ യു.​കെ പാ​ര്‍ല​മെ​ന്‍റി​ലെ ഗ്രി​മോ​ണ്ട് ഹാ​ളി​ല്‍ ബ്രി​ട്ടീ​ഷ് സൗ​ത്ത് ഇ​ന്ത്യ കൗ​ണ്‍സി​ല്‍ ഓ​ഫ് കോ​മേ​ഴ്​​സാ​ണ്​ (ബി.​എ​സ്​​ഐ.​സി.​സി) പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജ്വ​ല്ല​റി വ്യ​വ​സാ​യ​രം​ഗ​ത്ത് ജോ​യ് ആ​ലു​ക്കാ​സി​​ന്റെ ന​ട​ത്തി​യ വി​ജ​യ​പ്ര​യാ​ണം അ​വ​ത​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങ്.

ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​നെ മാ​ര്‍ട്ടി​ന്‍ ഡേ, ​വീ​രേ​ന്ദ്ര ശ​ർ​മ, സ്റ്റീ​ഫ​ന്‍ ടിം​സ് ഉ​ള്‍പ്പെ​ടെ എം.​പി​മാ​ര്‍ ചേ​ര്‍ന്ന് സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​യും യു.​കെ​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക സാം​സ്‌​കാ​രി​ക വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സ​ന്ദ​ര്‍ശ​നം സ​ഹാ​യ​ക​മാ​യ​താ​യി എം.​പി​മാ​ര്‍ വി​ല​യി​രു​ത്തി. യു.​കെ​യി​ലെ ബം​ഗ്ലാ​ദേ​ശി പ്ര​തി​നി​ധി ബ​റോ​ണ​സ് ഉ​ദ്ദീ​നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

നൂ​ത​ന മാ​ര്‍ക്ക​റ്റി​ങ് ത​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​ജ​യ ഘ​ട​ക​ങ്ങ​ളും, ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് അ​ദ്ദേ​ഹം ന​ട​ത്തി​യ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ വി​വി​ധ ഇ​ട​പെ​ട​ലു​ക​ളും ആ​ത്മ​ക​ഥ വി​വ​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsJoy Alukasmembers of British Parliament
News Summary - members of British Parliam members of British ent Joy
Next Story