Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മിഡിലീസ്റ്റ് ലീഡിങ്...

‘മിഡിലീസ്റ്റ് ലീഡിങ് നാഷനൽ പാർക്ക്’ പുരസ്കാര മത്സരത്തിൽ മെലീഹ നാഷനൽ പാർക്കും

text_fields
bookmark_border
‘മിഡിലീസ്റ്റ് ലീഡിങ് നാഷനൽ പാർക്ക്’ പുരസ്കാര മത്സരത്തിൽ മെലീഹ നാഷനൽ പാർക്കും
cancel
camera_alt

ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മെലീഹ നാഷനൽ പാർക്കിൽനിന്നുള്ള കാഴ്ച





ഷാർജ: അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ‘വേൾഡ് ട്രാവൽ അവാർഡ്‌സ് 2026’ലെ, ‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷനൽ പാർക്ക്’ വിഭാഗത്തിൽ യു.എ.ഇയിൽ നിന്നുള്ള ഏക പ്രാതിനിധ്യമായി മെലീഹ നാഷനൽ പാർക്ക്. മേഖലയിലെ പ്രമുഖ പ്രകൃതിസംരക്ഷണ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മെലീഹ നാഷനൽ പാർക്ക് ഈ നേട്ടത്തിനായി മത്സരിക്കുന്നത്.

ഇസ്രയേലിലെ മസാദ, സൗദിയിലെ അസിർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ഗുലിസ്താൻ എന്നീ നാല് നാഷനൽ പാർക്കുകളോടൊപ്പമാണ് മെലീഹ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

യു.എ.ഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള ഇക്കോ-ടൂറിസം, സാഹസിക വിനോദങ്ങൾ എന്നിവ ഒരുക്കുന്നതിൽ മെലീഹ പുലർത്തുന്ന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ നാമനിർദേശം.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ‘ഫായ പാലിയോലാൻഡ്‌സ്‌കേപ്പിന്റെ’ ഭാഗമായ മെലീഹ നാഷണൽ പാർക്കിൽ അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സംരക്ഷണവും വിദ്യാഭ്യാസപ്രവർത്തനങ്ങളും സുസ്ഥിര വിനോദസഞ്ചാര കാഴ്ചപാടുകളും സമ്മേളിക്കുന്ന മെലീഹയുടെ വർധിച്ചുവരുന്ന രാജ്യാന്തര പ്രശസ്തിക്ക് അടിവരയിടുന്നതാണ് അന്തിമ പട്ടികയിലെ സ്ഥാനം.

വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങൾക്ക് ആഗോളതലത്തിൽ നൽകപ്പെടുന്ന ഏറ്റവും ആദരണീയമായ പുരസ്കാരങ്ങളിലൊന്നാണ് വേൾഡ് ട്രാവൽ അവാർഡ്സ്.

പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാം

അവാർഡിനായുള്ള പൊതുജന വോട്ടിങ് ജൂലൈ 31 വരെ തുടരും. വോട്ട് ചെയ്യാൻ - https://www.worldtravelawards.com/vote-for-mleiha-national-park-middle-easts-leading-national-park-2026 എന്ന വിലാസം സന്ദർശിക്കാം. മെലീഹ നാഷണൽ പാർക്കിന്റെ വെബ്സൈറ്റ്, സോഷ്യൽമീഡിയ പേജുകൾ എന്നിവിടങ്ങളിലും വോട്ട് ചെയ്യാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Mellieha National Park also shortlisted for the ‘Middle East Leading National Park’ award competition
Next Story