മേലങ്ങാടിയൻസ് സംഗമം
text_fieldsമേലങ്ങാടിയൻസ് സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇയിൽ താമസിക്കുന്ന കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ മേലങ്ങാടി നിവാസികൾ ദുബൈയിൽ ഒത്തുകൂടി. വി.പി. നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് അനീസ് ചുക്കാൻ സ്വാഗതവും മുജീബ് കൊടശ്ശേരി നന്ദിയും പറഞ്ഞു.
കെ.കെ. അഷ്റഫ്, താജ് മുഷ്താഖ്, സിദ്ദീഖ് മധുവായി, നാസർ തോട്ടോളി, ഹമീദ്, അബ്ദുറഹ്മാൻ അമ്പലങ്ങാടൻ, ഹബീബ് ചക്കുന്നൻ, കെ.കെ. നസീഫ്, സജീവൻ എന്നിവർ സംസാരിച്ചു.
യു.എ.ഇ മേലങ്ങാടിയൻസ് കൂട്ടായ്മ ഭാരവാഹികളായി കെ.കെ. അഷ്റഫ്, അമീർ പാലക്കൽ(രക്ഷാധികാരികൾ), വി.പി. നാസർ (പ്രസിഡന്റ്), അനീസ് ചുക്കാൻ (ജന. സെക്രട്ടറി), കെ.കെ. റഫത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

