റേഡിയോ ഏഷ്യ മൈലാഞ്ചിയിടൽ മത്സരം
text_fieldsദുബൈ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി റേഡിയോ ഏഷ്യ1269 എ.എം സംഘടിപ്പിച്ച മൈലാഞ്ചിയിടൽ മത്സരം ‘മൈലാഞ്ചി മൊഞ്ചുള്ള ഈദ്’ ശ്രദ്ധേയമായി. തെരഞ്ഞെടുത്ത ശ്രോതാക്കളാണ് വളയിട്ട കൈകളിൽമൈലാഞ്ചി മൊഞ്ച് തീർത്തത്.
ദുബൈ ഖിസൈസിൽ നടന്ന മത്സര പരിപാടിയിലും തുടർന്ന് സംഗീതവിരുന്നിലും നിരവധി പേർ പങ്കെടുത്തു.റാസൽഖൈമയിലെ ഷാലു, ആരിഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി.
റേഡിയോ ഏഷ്യ നെറ്റ്വർക്ക് മാർക്കറ്റിങ് വൈസ് പ്രസിഡൻറ് ജയലക്ഷ്മി,ജിക്കു ജോസഫ്, പ്രോഗ്രാം എക്സിക്യുട്ടീവ് രാജീവ് ചെറായി,ശശികുമാർ രത്നഗിരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ബെൻസി നയീം, മഞ്ജു, നമിത എന്നിവർ വിധികർത്താക്കളായി. റേഡിയോ ഏഷ്യ അവതാരകരായ രഞ്ജിനി സന്തോഷ്, മഹേഷ് ,ദിൽമ, ലിജുപള്ളിപ്പുറം, സംഗീത വർഷം വിജയി ശ്രുതിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സംഗീതനിശ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
