മേഘമല്‍ഹാര്‍ സംഗീതനിശ
text_fieldsഅബൂദബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ‘മേഘമല്‍ഹാര്‍’ സംഗീതനിശ സിനിമ-സീരിയല്‍ താരം ലിഷോയ് ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ മാസ്റ്റര്‍ മല്‍ഹാറിനെയും കേരള സോഷ്യല്‍ സെന്റര്‍ ബാലഗായകരെയും പങ്കെടുപ്പിച്ച് നടത്തിയ 'മേഘമല്‍ഹാര്‍' സംഗീതനിശ ശ്രദ്ധേയമായി. സിനിമ-സീരിയല്‍ താരം ലിഷോയ് ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സീരിയല്‍ താരം അശ്വതി തോമസ്, ലോക കേരളസഭാംഗം ബീരാന് കുട്ടി, ബാലവേദി സെക്രട്ടറി മെഹറിന് റഷീദ്, ആക്ടിങ് ജനറല്‍ സെക്രട്ടറി എം.ശശികുമാര്‍, കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് റോയ് ഐ.വര്‍ഗീസ്, കലാവിഭാഗം സെക്രട്ടറി അബൂബക്കര്‍ അമ്പലത്തുവീട്ടില്‍ എന്നിവർ സംസാരിച്ചു.

