റൂമിയുടെ ജീവിതം നൃത്തശിൽപമാകുന്നു; മെഗാ സ്റ്റേജ് ഷോ ‘ഖുദാ ഹാഫിസ്’ 23ന്
text_fieldsമെഗാ സ്റ്റേജ് ഷോ ‘ഖുദാ ഹാഫിസ്’ സംബന്ധിച്ച് വിശദീകരിക്കാൻ സംഘാടകർ നടത്തിയ വാർത്തസമ്മേളനം
മനാമ: പ്രമുഖ നൃത്താധ്യാപികയും കോറിയോഗ്രഫറുമായ വിദ്യശ്രീ സംവിധാനം ചെയ്യുന്ന മെഗാ സ്റ്റേജ് ഷോ ഖുദാ ഹാഫിസ് ജൂൺ 23ന് വൈകീട്ട് 7.30ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. പതിമൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും തത്ത്വചിന്തകനും കവിയുമായ ജലാൽ അൽ ദിൻ മുഹമ്മദ് റൂമിയുടെ ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനമാണ് ഖുദാ ഹാഫിസെന്ന് സംഘാടകർ ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ബഹ്റൈനിൽനിന്നുള്ള 50ഓളം കലാകാരന്മാർ അണിനിരക്കുന്ന കലാവിരുന്നിൽ പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് കെ.എൽ. ശ്രീറാമാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
പ്രശസ്ത നാടകപ്രവർത്തകനായ ഡോ. സാംകുട്ടി പട്ടംകരി ലൈറ്റ് ഡിസൈനറും ജേക്കബ് ക്രിയേറ്റിവ് ബീസ് ക്രിയേറ്റിവ് ഹെഡുമാണ്. പ്രവേശനം സൗജന്യമാണ്. പരിപാടിയിൽ സ്വദേശികളെയും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള മെഗാ സ്റ്റേജ് ഷോക്ക് മുമ്പ് പാലക്കാട് കെ.എൽ. ശ്രീറാമിന്റെ സംഗീതക്കച്ചേരിയും അരങ്ങേറും. വിദ്യശ്രീ, ഇവന്റ് ഡയറക്ടർ പ്രമോദ് രാജ്, ഇവന്റ് മാനേജർ വിനോദ് അളിയത്ത്, സുജിത രാജ്, രാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

