Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ഗാ എം.​എം.​പി.​എ​ൽ...

മെ​ഗാ എം.​എം.​പി.​എ​ൽ സീ​സ​ൺ 6ന്​ ​സ​മാ​പ​നം

text_fields
bookmark_border
മെ​ഗാ എം.​എം.​പി.​എ​ൽ സീ​സ​ൺ 6ന്​ ​സ​മാ​പ​നം
cancel
camera_alt

മെ​ഗാ എം.​എം.​പി.​എ​ൽ സീ​സ​ൺ 6ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ലെ സ​ദ​സ്സ്

ദു​ബൈ: കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ് മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന മെ​ഗാ എം.​എം.​പി.​എ​ൽ സീ​സ​ൺ 6ന് ​ദു​ബൈ​യി​ലെ അ​ബു ഹൈ​ൽ സ്പോ​ർ​ട്സ് ബേ ​ഗ്രൗ​ണ്ടി​ൽ സ​മാ​പ​ന​മാ​യി.

നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്ത സ​മാ​പ​ന ച​ട​ങ്ങി​ൽ കാ​യി​ക-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. സ​മാ​പ​ന സം​ഗ​മം പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ബാ​ഡ്മി​ന്റ​ൺ, ഓ​വ​ർ ആം ​ക്രി​ക്ക​റ്റ്, വോ​ളി​ബാ​ൾ, അ​ണ്ട​ർ ആം ​ക്രി​ക്ക​റ്റ്, സോ​ക്ക​ർ ലീ​ഗ്, ഫാ​മി​ലി മീ​റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

വി​ഭി​ന്ന മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ആ​രി​ഫ് മ​ജ്ബൈ​ൽ, ഫ​സ​ൽ ബം​ബ്രാ​ണ, ശ​രീ​ഫ് ഉ​ളു​വാ​ർ, സ​ന ശ​രീ​ഫ്, അ​സീ​സ് ക​മാ​ലി​യ, മു​ഹ​മ്മ​ദ് ഹ​നീ​ഫ് ഹൈ​ഫ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം യു.​എ.​ഇ​യി​ലെ​ത്തി​യ മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ മാ​ഹി​ൻ കേ​ളോ​ട്ട്, ഗോ​ൾ​ഡ​ൻ അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ, പി.​ടി.​എ റ​ഹ്‌​മാ​ൻ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​ബ്രാ​ഹിം ബേ​രി​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, ഹം​സ തോ​ട്ടി, അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര, സ​ലാം ക​ന്യ​പ്പാ​ടി, ടി.​ആ​ർ ഹ​നീ​ഫ്, ഡോ. ​ഇ​സ്മാ​യി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സൈ​ഫു​ദ്ദീ​ൻ മൊ​ഗ്രാ​ൽ സ്വാ​ഗ​ത​വും മ​ൻ​സൂ​ർ മ​ർ​ത്യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Mega MMPL Season 6 concludes
Next Story